കോസ്റ്ററിക്കയെ 1-0ന് പൂട്ടി സെര്‍ബിയ; വിജയിച്ചു കയറിയത് ക്യാപ്റ്റന്റെ ഫ്രീ കിക്കില്‍

ഫിഫ വേള്‍ഡ് കപ്പ് ഗ്രൂപ്പ് ഇ യിലെ ആദ്യമത്സരത്തില്‍ കോസ്റ്ററിക്കയെ തകര്‍ത്ത് സെര്‍ബിയ
കോസ്റ്ററിക്കയെ 1-0ന് പൂട്ടി സെര്‍ബിയ; വിജയിച്ചു കയറിയത് ക്യാപ്റ്റന്റെ ഫ്രീ കിക്കില്‍

നിഷ്‌നി: ഫിഫ വേള്‍ഡ് കപ്പ് ഗ്രൂപ്പ് ഇ യിലെ ആദ്യമത്സരത്തില്‍ കോസ്റ്ററിക്കയെ തകര്‍ത്ത് സെര്‍ബിയ. ക്യാപ്റ്റന്‍ അലക്‌സാണ്ടര്‍ കോളറോബിന്റെ മനോഹരമായ ഫ്രീകിക്കാണ് സെര്‍ബിയക്ക് വിജയഗോള്‍  സമ്മാനിച്ചത്. 56ാം മിനിറ്റിലാണ് സ്‌പെയിന് എതിരെ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയ ഫ്രീകിക്ക് ഗോളിനെ അനുസ്മരിക്കുന്ന ഗോളിലൂടെ സെര്‍ബിയന്‍ ക്യാപ്റ്റന്‍ ടീമിനെ വിജയിത്തിലെത്തിച്ചത്. 

ആദ്യ പകുതി  ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു, എന്നാല്‍ സെര്‍ബിയക്കായിരുന്നു മുന്‍തൂക്കം. തുടര്‍ച്ചയായ സെര്‍ബിയന്‍ ആക്രമണങ്ങള്‍ പിന്നിലേക്കിറങ്ങി പ്രതിരോധിച്ചാണ് കോസ്റ്ററിക്ക കളിക്കുന്നത്. ആദ്യ മിനിറ്റുകളില്‍  സമാധാനപരമായാ മത്സരമാണ് ഇരു ടീമുകളും പുറത്തെടുക്കുന്നത്. എന്നാല്‍ സെര്‍ബിയ പതിയെ തങ്ങളുടെ ആക്രമണസ്വഭാവം പുറത്തെടുക്കുകയായിരുന്നു. 

ഒന്നുമില്ലായ്മയില്‍ നിന്ന് ക്വാര്‍ട്ടര്‍വരെയെത്തിയ 2014ലെ ചരിത്രം ആവര്‍ത്തിക്കാന്‍ എത്തിയ കോസ്റ്ററിക്കയ്ക്ക് പക്ഷേ അടിപതറി. കിങ്ഡം ഓഫ് യൂഗോസ്ലാവിയയായിരുന്നപ്പോള്‍ 1930ലെ ആദ്യ ലോകകപ്പിലും സോഷ്യലിസ്റ്റ് ഫെഡറല്‍ റിപ്പബ്ലിക്കായിരുന്നപ്പോള്‍ 1962ലെ ലോകകപ്പിലും നാലാം റൗണ്ടിലെത്തിയതാണ് സെര്‍ബിയയുടെ ഏറ്റവും വലിയ നേട്ടങ്ങള്‍. 1990 ലോകകപ്പില്‍ ക്വാര്‍ട്ടറിലും ഫെഡറല്‍ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവിയ ആയപ്പോള്‍ 1998ല്‍ പ്രീക്വാര്‍ട്ടറിലും എത്തിയിട്ടുണ്ട്. പിന്നീട് സെര്‍ബിയ മോണ്ടിനെഗ്രോയായപ്പോഴും വെറും സെര്‍ബിയയാപ്പോഴും ഗ്രൂപ്പ് ഘട്ടത്തിനപ്പുറം കടക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.

2014 ലോകകപ്പില്‍ ഇംഗ്ലണ്ടും ഇറ്റലിയും യുറുഗ്വായും അടങ്ങുന്ന ഗ്രൂപ്പ് ഡിയില്‍ ഒരു സാധ്യതയും കല്‍പ്പിക്കാത്ത ടീമായിരുന്നു കോസ്റ്ററീക്ക. എന്നാല്‍, ഗ്രൂപ്പ് റൗണ്ട് കഴിഞ്ഞപ്പോള്‍ സംഭവചിച്ചത് അവിശ്വസനീയമായ കാര്യമാണ്. യുറുഗ്വായെയും ഇംഗ്ലണ്ടിനെയും തകര്‍ത്ത് ഗ്രൂപ്പ് ജേതാക്കളായി. പ്രീക്വാര്‍ട്ടറില്‍ ഗ്രീസും മുട്ടുകുത്തി. ഒടുവില്‍ ക്വാര്‍ട്ടറില്‍ ഗോള്‍രഹിത നിശ്ചിത സമയത്തിനുശേഷം ഷൂട്ടൗട്ടിലാണ് ആര്യന്‍ റോബന്റെ ഹോളണ്ടിനോട് അടിയറവു പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com