ആദ്യ ലോകകപ്പ്, ആദ്യ അവാര്‍ഡ്; എങ്കിലും മദ്യക്കമ്പനിയുടെ അവാര്‍ഡ് വേണ്ടെന്ന് ഈജിപ്ഷ്യന്‍ ഗോള്‍കീപ്പര്‍

മദ്യക്കമ്പനിയായ ബഡ്വൈസര്‍ സ്‌പോര്‍സര്‍ ചെയ്യുന്ന അവാര്‍ഡ് സ്വീകരിക്കുന്നത് ഇസ്ലാം നിയമപ്രകാരം നിഷിധമാണെന്നാണ് താരത്തിന്റെ വിശദീകരണം
 ആദ്യ ലോകകപ്പ്, ആദ്യ അവാര്‍ഡ്; എങ്കിലും മദ്യക്കമ്പനിയുടെ അവാര്‍ഡ് വേണ്ടെന്ന് ഈജിപ്ഷ്യന്‍ ഗോള്‍കീപ്പര്‍

ജിപ്ത്-യുറുഗ്വേ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് താരത്തിനുള്ള അവാര്‍ഡ് നിഷേധിച്ച് ഈജിപ്ഷ്യന്‍ ഗോള്‍ കീപ്പര്‍ മുഹമ്മദ് എല്‍ഷനാവി. മദ്യക്കമ്പനിയായ ബഡ്വൈസര്‍ സ്‌പോര്‍സര്‍ ചെയ്യുന്ന അവാര്‍ഡ് സ്വീകരിക്കുന്നത് ഇസ്ലാം നിയമപ്രകാരം നിഷിധമാണെന്നാണ് താരത്തിന്റെ വിശദീകരണം. ഇസ്ലാം വിശ്വാസമനുസരിച്ച് മദ്യ ഉപഭോഗം എതിര്‍ക്കുന്നതിനാലാണ് മദ്യക്കമ്പനി നല്‍കുന്ന അവാര്‍ഡ് താരം നിരസിച്ചത്.

ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ് എ വിഭാഗത്തില്‍ ഈജിപ്റ്റും ഉറുഗ്വെയും ഏറ്റുമുട്ടിയപ്പോള്‍ ജയം ഉറുഗ്വെയ്ക്കായിരുന്നെങ്കിലും കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച മുഹമ്മദ് എല്‍ഷനാവി പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കളിയുടെ 89-ാം മിനിറ്റില്‍ ഉറുഗ്വെ വിജയഗോള്‍ നേടിയെങ്കിലും അതുവരെയുള്ള മുന്നേറ്റങ്ങളെ ഗോള്‍വലയ്ക്കും മുന്നില്‍ അവസാനിപ്പിക്കാന്‍ മുഹമ്മദ് എല്‍ഷനാവിക്ക് കഴിഞ്ഞിരുന്നു.  

പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നിരസിച്ചുകൊണ്ടുള്ള മുഹമ്മദ് എല്‍ഷനാവിയുടെ ദൃശ്യങ്ങള്‍ സോച്ചി സ്‌റ്റേഡിയത്തില്‍ കാണപ്പെട്ടതോടെ സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഈജിപ്ത് ലോകകപ്പില്‍ കളിക്കാനിറങ്ങുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com