പെറു ഗോള്‍ നേടിയാല്‍ ആഹ്ലാദം മേല്‍വസ്ത്രമൂരി; ലോകകപ്പ് വേദിയില്‍ ശ്രദ്ധാകേന്ദ്രമായി മോഡല്‍

പെറു ഗോള്‍ നേടിയാല്‍ ആഹ്ലാദം മേല്‍വസ്ത്രമൂരി; ലോകകപ്പ് വേദിയില്‍ ശ്രദ്ധാകേന്ദ്രമായി മോഡല്‍
പെറു ഗോള്‍ നേടിയാല്‍ ആഹ്ലാദം മേല്‍വസ്ത്രമൂരി; ലോകകപ്പ് വേദിയില്‍ ശ്രദ്ധാകേന്ദ്രമായി മോഡല്‍

മോസ്‌കോ: പെറു ടീം ലോകകപ്പില്‍ അത്രയ്ക്കു സെന്‍സേഷനല്‍ അല്ലെങ്കിലും ടീമിനുള്ള പിന്തുണയുടെ പേരില്‍ സെന്‍സേഷന്‍ 
ആയിരിക്കുകയാണ് മോഡല്‍ നിസു കോട്ടി. പെറു ടീം ഒരു ഗോള്‍ സ്‌കോര്‍ ചെയ്താല്‍ മേല്‍വസ്ത്രമൂരി ആഹ്ലാദ പ്രകടനം നടത്തുമെന്നാണ് നിസുവിന്റെ പ്രഖ്യാപനം.

ഡെന്‍മാര്‍ക്കുമായുള്ള മത്സരത്തില്‍ ടീമിന് പിന്തുണയുമായി ഗാലറിയിലുണ്ടായിരുന്നു, നിസു. എന്നാല്‍ പെറു ഗോളടിക്കാത്തതിനാല്‍ 'വാഗ്ദാനം നടപ്പാക്കാനായില്ല, ആഹ്ലാനം പ്രകടിപ്പിക്കാനും.

എങ്കിലും മത്സരത്തിലുടനീളം കാമറകളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു നിസു. നിസുവിന്റെ തെക്കേ അമേരിക്കന്‍ രീതിയിലുള്ള പരമ്പരാഗത ചിയര്‍ലീഡിങ് ടിവി ക്യാമറകള്‍ ഒപ്പിയെടുത്തു. 

ജൂണ്‍ 26ന് ഓസ്‌ട്രേലിയയുമായി നടക്കുന്ന മത്സരത്തില്‍ പെറു ഗോള്‍ നേടിയാലും ഈ 'ഓഫര്‍' നിലനില്‍ക്കുമെന്ന് നിസു പ്രഖ്യാപിച്ചിട്ടുണ്ട്. വെനസ്വേലയുമായി നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടയില്‍ നിസു നഗ്നയായി പ്രത്യക്ഷപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com