ഈ കളി തുടരാനാണെങ്കില്‍ തിരിച്ച് അര്‍ജന്റീനയിലേക്ക് വരാമെന്ന് കരുതേണ്ട; മെസിക്കും സംഘത്തിനും മറഡോണയുടെ മുന്നറിയിപ്പ്‌

രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതായിരുന്നു ഐസ് ലാന്‍ഡിനോടുള്ള സമനില എന്നും മറഡോണ തുറന്നടിക്കുന്നു
ഈ കളി തുടരാനാണെങ്കില്‍ തിരിച്ച് അര്‍ജന്റീനയിലേക്ക് വരാമെന്ന് കരുതേണ്ട; മെസിക്കും സംഘത്തിനും മറഡോണയുടെ മുന്നറിയിപ്പ്‌

ഐസ് ലന്‍ഡില്‍ നിന്നും നേരിട്ടത് പോലുള്ള ആഘാതങ്ങള്‍ ഇനിയും ഏറ്റുവാങ്ങുന്നത് ആവര്‍ത്തിച്ചാല്‍ പിന്നെ അര്‍ജന്റീനയിലേക്ക് തിരിച്ചു വരാമെന്ന് കരുതേണ്ടെന്ന് ടീമിന് ഇതിഹാസ താരം മറഡോണയുടെ മുന്നറിയിപ്പ്. രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതായിരുന്നു ഐസ് ലാന്‍ഡിനോടുള്ള സമനില എന്നും മറഡോണ തുറന്നടിക്കുന്നു. 

വ്യാഴാഴ്ച കോസ്റ്ററിക്കയ്‌ക്കെതിരെയാണ് അര്‍ജന്റീനയുടെ രണ്ടാം മത്സരം. പെനാല്‍റ്റി നഷ്ടപ്പെടുത്തിയായിരുന്നു മെസി അര്‍ജന്റീനയ്ക്ക് ജയം എന്നത് ഐസ് ലാന്‍ഡിനെതിരെ സമനിലയാക്കി കൊടുത്തത്. ഇതോടെ അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ മെസി അശക്തനാവുന്നു എന്ന വാദങ്ങള്‍ വീണ്ടും ബലപ്പെട്ടു. 

ഐസ് ലാന്‍ഡിനെതിരെ ലക്ഷ്യത്തിലേക്കെത്താതെ പോയ 11 ഷോട്ടുകളായിരുന്നു മെസിയുടെ ബൂട്ടില്‍ നിന്നും പിറന്നത്. എന്നാല്‍ മെസിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിനെ പ്രതിരോധിച്ച് അര്‍ജന്റീനിയന്‍ താരം ഡിബാല മുന്നോട്ടു വന്നിരുന്നു. ഞങ്ങളെല്ലാവരും മെസിക്ക് ഒപ്പമുണ്ട്. ഓരോ നിമിഷവും മെസിയെ സഹായിക്കുന്നതിനാണ് ഞങ്ങള്‍ ഇവിടെ എന്നും ഡിബാല പറയുന്നു. 

ഐസ് ലാന്‍ഡിനെതിരെ സമനിലയില്‍ കുരുങ്ങിയെങ്കിലും ബോളില്‍ നേരിയ ആധിപത്യം പുലര്‍ത്താന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചിരുന്നു. 72 ശതമാനം ബോള്‍ പൊസഷനും അര്‍ജന്റീനയ്ക്കായിരുന്നു. 26 ഷോട്ടുകളായിരുന്നു ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി കുതിച്ചത്. 

കോസ്റ്റ റിക്കയ്‌ക്കെതിരെ ഇറങ്ങുന്ന അര്‍ജന്റീനിയന്‍ ടീമില്‍ സാംപോളി മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. എഞ്ചല്‍ ഡി മരിയയ്ക്ക് പകപം യുവ താരം ക്രിസ്റ്റ്യന്‍ പവനെ മുന്നേറ്റ നിരയിലിറക്കിയേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com