68ാം മിനിറ്റിലെ ആ സബ്‌സ്റ്റിറ്റിയൂഷനായിരുന്നു ഹൈലൈറ്റ്; ബ്രസീലിന് പുത്തനുണര്‍വ് നല്‍കിയ വണ്ടര്‍ കിഡ്‌

68ാം മിനിറ്റില്‍ വണ്ടര്‍ കിഡ് ബ്രസീലിന് വേണ്ടി കളത്തിലേക്കിറങ്ങിയതോടെ മുനയൊടിഞ്ഞ് പൊയ്‌ക്കൊണ്ടിരുന്ന ബ്രസീലിയന്‍ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ഛ കൂടുമെന്ന് ആരാധകര്‍ക്ക് ഉറപ്പായിരുന്നു
68ാം മിനിറ്റിലെ ആ സബ്‌സ്റ്റിറ്റിയൂഷനായിരുന്നു ഹൈലൈറ്റ്; ബ്രസീലിന് പുത്തനുണര്‍വ് നല്‍കിയ വണ്ടര്‍ കിഡ്‌

ലോക കപ്പിലെ രണ്ടാം മത്സരത്തിലും സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ഫിര്‍മിനോ ഇടംപിടിക്കാതിരുന്നതോടെ ബ്രസീലിയന്‍ ആരാധകരില്‍ അത് നിരാശയും ആശങ്കയും നിറച്ചിരുന്നു. പക്ഷേ 68ാം മിനിറ്റില്‍ വണ്ടര്‍ കിഡ് ബ്രസീലിന് വേണ്ടി കളത്തിലേക്കിറങ്ങിയതോടെ മുനയൊടിഞ്ഞ് പൊയ്‌ക്കൊണ്ടിരുന്ന ബ്രസീലിയന്‍ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ഛ കൂടുമെന്ന് ആരാധകര്‍ക്ക് ഉറപ്പായിരുന്നു. 

ലിവര്‍പൂളിന് വേണ്ടി ഗോള്‍ വേട്ട നടത്തുന്ന ഫിര്‍മിനോ ബ്രസീലിയന്‍ നിരയില്‍ ഇറങ്ങിയാല്‍ അതിന്റെ ഉണര്‍ച്ച ടീമിലുണ്ടാകുമെന്ന ആരാധകരുടെ വിലയിരുത്തല്‍ തെറ്റിയില്ല. 91ാം മിനിറ്റില്‍ കുട്ടിഞ്ഞോയുടെ ഗോളിലേക്ക് എത്തിയത് ഫിര്‍മിനോയുടെ നീക്കമായിരുന്നു. 

ഫിര്‍മിനോയുടെ തലയില്‍ കൊണ്ടെത്തിയ ബോള്‍ കുട്ടിഞ്ഞോ വലയ്ക്കകത്തേക്ക് തട്ടിയിടുകയായിരുന്നു. അതോടെ എന്തുകൊണ്ട് ഫിര്‍മിനോയെ കളത്തിലിറക്കാന്‍ ബ്രസീല്‍ ഇത്രയും മടിച്ചു നിന്നു എന്ന ചോദ്യമായിരുന്നു ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചത്. കുട്ടിഞ്ഞോയും ഫിര്‍മിനോയും ഒരുമിച്ച് കളിച്ച് ബ്രസീലിന് നിര്‍ണായക ലീഡ് നേടിത്തന്നതിന്റെ ആവേശത്തിലാണ് ലിവര്‍പൂള്‍ ഫാന്‍സ്.

കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന് വേണ്ടി 27 ഗോളുകളാണ് ഫിര്‍മിനോ അടിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ കളിയില്‍ ഫിര്‍മിനോയെ ഇറക്കിയിരുന്നില്ല. എന്നാല്‍ വലിയ ചലനങ്ങള്‍ മധ്യനിരയില്‍ പൗളിഞ്ഞോയ്ക്ക് നടത്താന്‍ സാധിക്കാതെ വന്നതോടെ ടിറ്റേ ഫിര്‍മിനോയ്ക്ക് അനുകൂലമായി തീരുമാനത്തിലേക്കെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com