അര്‍ജന്റീനയ്ക്ക് മാത്രമല്ല, നോക്കൗട്ട് ഭീഷണി ബ്രസീലിനുമുണ്ട്; സെര്‍ബിയ കരുത്ത് കാണിച്ചാല്‍ പുറത്തേക്ക് പോകും

സെര്‍ബിയയെ സ്വിറ്റ്‌സര്‍ലന്‍ഡ് കെട്ടുകെട്ടിച്ചപ്പോള്‍ പ്രതിസന്ധിയിലായത് ബ്രസീലിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ കൂടിയായിരുന്നു
അര്‍ജന്റീനയ്ക്ക് മാത്രമല്ല, നോക്കൗട്ട് ഭീഷണി ബ്രസീലിനുമുണ്ട്; സെര്‍ബിയ കരുത്ത് കാണിച്ചാല്‍ പുറത്തേക്ക് പോകും

കോസ്റ്ററിക്കയ്‌ക്കെതിരെ അവസാന നിമിഷം ഗോളടിച്ച് ഗ്രൂപ്പ് ഇയില്‍ തങ്ങളുടെ നില സുരക്ഷിതമാക്കി എന്ന കരുതിയ ബ്രസീലിന്റെ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് സ്വിറ്റ്‌സര്‍ലാന്‍ഡ്. ഷാക്കിരിയുടെ ഒറ്റയാള്‍ മികവില്‍ സെര്‍ബിയയെ സ്വിറ്റ്‌സര്‍ലന്‍ഡ് കെട്ടുകെട്ടിച്ചപ്പോള്‍ പ്രതിസന്ധിയിലായത് ബ്രസീലിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ കൂടിയായിരുന്നു. 

ബ്രസീലും സെര്‍ബിയയും തമ്മിലാണ് ഗ്രൂപ്പിലെ അവസാന ഘട്ട പോരാട്ടം വരുന്നത്. അവിടെ ജയിക്കുന്ന ടീം പ്രിക്വാര്‍ട്ടറിലേക്ക് കടക്കും. സെര്‍ബിയയ്‌ക്കെതിരെ സമനില പിടിച്ചാലും ബ്രസീലിന് നോക്കൗട്ട് സാധ്യമാകും. പക്ഷേ തോല്‍വി നേരിട്ടാല്‍ കാനറികളുടെ പറക്കല്‍ അവിടെ അവസാനിക്കും. 

സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരായ മത്സരം ജയിച്ചിരുന്നു എങ്കില്‍ സെര്‍ബിയയ്ക്ക് നോക്കൗട്ടിലേക്ക് കടക്കാമായിരുന്നു. ആദ്യ കളിയില്‍ കോസ്റ്റ റിക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് സെര്‍ബിയ കീഴടക്കിയിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡ് തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കോസ്റ്ററിക്കയെയാണ് നേരിടുന്നത്. ബ്രസീലിനെ ആദ്യ മത്സരത്തില്‍ സമനിലയില്‍ തളച്ച സ്വിറ്റ്‌സര്‍ലാന്‍ഡിനെ കോസ്റ്ററിക്കയെ അനായാസം മറികടക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങിനെ വരുമ്പോള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ നോക്കൗട്ട് പ്രവേശനവും എളുപ്പമാകും. 

നിലവില്‍ നാല് പോയിന്റോടെ ബ്രസീലാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. സ്വിറ്റ്‌സര്‍ലാന്‍ഡിനും നാല് പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ ബ്രസീലിനേക്കാള്‍ പിന്നിലാണ്. മൂന്ന് പോയിന്റുള്ള സെര്‍ബിയയാണ് മൂന്നാം സ്ഥാനത്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com