ആ ഗോള്‍ ആഘോഷം രാഷ്ട്രീയ യുദ്ധത്തിലേക്കെത്തിക്കുമോ? കസോവയെ ഓര്‍മപ്പെടുത്തി സെര്‍ബിയയെ കുത്തിയ സ്വിസ് താരങ്ങള്‍

അല്‍ബേനിയയുടെ ഇരട്ടത്തലയുള്ള പരുന്തിനെയാണ് കൊസോവന്‍ വംശജരായ ഇവര്‍ ഗോള്‍ ആഘോഷത്തിലൂടെ കാട്ടിയത്
ആ ഗോള്‍ ആഘോഷം രാഷ്ട്രീയ യുദ്ധത്തിലേക്കെത്തിക്കുമോ? കസോവയെ ഓര്‍മപ്പെടുത്തി സെര്‍ബിയയെ കുത്തിയ സ്വിസ് താരങ്ങള്‍

ഷെര്‍ദാന്‍ ഷാക്കിരിയുടേയും ഗ്രാനിറ്റ് ഷാക്കയുടേയും ഗോള്‍ ആഘോഷങ്ങള്‍ സെര്‍ബിയ-സ്വിറ്റ്‌സര്‍ലാന്‍ഡ് രാജ്യങ്ങള്‍ തമ്മില്‍ കളിക്കളത്തിന് പുറത്തുള്ള കൊമ്പുകോര്‍ക്കലിന് വഴിയൊരുക്കുന്നു. നെഞ്ചില്‍ കൈകള്‍ കുറുകേ വെച്ചുള്ള ഇവരുടെ ആഘോഷമാണ് സെര്‍ബി-സ്വിറ്റ്‌സര്‍ലാന്‍ഡ് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ തന്നെ പിടിച്ചുലച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നത്. 

അല്‍ബേനിയയുടെ ഇരട്ടത്തലയുള്ള പരുന്തിനെയാണ് കൊസോവന്‍ വംശജരായ ഇവര്‍ ഗോള്‍ ആഘോഷത്തിലൂടെ കാട്ടിയത്. 2008ല്‍ സെര്‍ബിയയില്‍ നിന്നും സ്വാതന്ത്ര്യം നേടിയ കൊസോവയെ അവര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. 

മാത്രമല്ല, 1998, 99 കാലത്തെ കൊസോവ യുദ്ധത്തിന്റെ മുറിപാടുകള്‍ സെര്‍ബിയയുടെ മനസില്‍ നിന്നും ഇതുവരെ വിട്ടുപോയിട്ടുമില്ല. ഈ യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ അഭയം തേടിയവരുടെ കൂട്ടത്തില്‍ സ്വിസ് ടീമിലെ അംഗമായ വാലണ്‍ ബെഹ്രാമിയുമുണ്ട്. ബെഹ്രാമിയെ പോലെ രണ്ട് ലക്ഷത്തോളം സെര്‍ബിയക്കാരാണ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ കഴിയുന്നത്. 

കൊസോവയുടെ അടയാളം കാണിച്ചുള്ള സ്വിസ് താരങ്ങളുടെ ആഘോഷം തങ്ങളെ അപമാനിക്കാന്‍ ഉറച്ചുള്ളതാണെന്നാണ് സെര്‍ബിയന്‍ ആരാധകരുടെ നിലപാട്. കൊസോവ വംശജരാണ് ഗോള്‍ ആഘോഷിച്ച ഷാക്കിരിയും ഷാക്കയും. കൊസോവയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച ഷാക്കിരി കൊസോവയുടെ പതാക തുന്നിച്ചേര്‍ത്ത ബൂട്ട് ധരിച്ചാണ് കളിക്കാനിറങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com