കൊണ്ടും കൊടുത്തും ബെല്‍ജിയം- ടുണീഷ്യ; ബെല്‍ജിയം 2-1ന് മുന്നില്‍

കൊണ്ടും കൊടുത്തും ബെല്‍ജിയം- ടുണീഷ്യ; ബെല്‍ജിയം 2-1ന് മുന്നില്‍
കൊണ്ടും കൊടുത്തും ബെല്‍ജിയം- ടുണീഷ്യ; ബെല്‍ജിയം 2-1ന് മുന്നില്‍

മോസ്‌ക്കോ: കൊണ്ടും കൊടുത്തും ബെല്‍ജിയം- ടുണീഷ്യ മത്സരം പുരോഗമിക്കുന്നു. തുടക്കത്തില്‍ തന്നെ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നിന്ന ബെല്‍ജിയത്തിനെതിരേ ഒരു ഗോള്‍ മടക്കി ടുണീഷ്യ. അഞ്ചാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ക്യാപ്റ്റന്‍ ഈദന്‍ ഹസാദ്  ബെല്‍ജിയത്തെ മുന്നില്‍ കടത്തി. പിന്നാലെ ബെല്‍ജിയം രണ്ടാം ഗോളും വലയിലാക്കി. സൂപ്പര്‍ താരം റൊമേലു ലുകാകുവാണ് 16ാം മിനുട്ടില്‍ മികച്ച മുന്നേറ്റത്തിലൂടെ വല കുലുക്കിയത്. എന്നാല്‍ തൊട്ടടുത്ത മിനുട്ടില്‍ തന്നെ ടുണീഷ്യ ഒരു ഗോള്‍ മടക്കി. ഡിലന്‍ ബ്രോണാണ് ബെല്‍ജിയം പ്രതിരോധത്തെയും ഗോള്‍ കീര്‍ കുര്‍ട്ടോയിസിനേയും സമര്‍ഥമായി മറികടന്ന്  പന്ത് വലയിലാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com