ലോകകപ്പ്: പേടിക്കണം ഈ ചുവന്ന ചെകുത്താന്‍മാരെ, കപ്പുയര്‍ത്തിയാലും അത്ഭുതപ്പെടാനില്ല

ചുവന്ന ചെകുത്താന്‍മാര്‍ എന്ന് വിശേഷണമുളള ബെല്‍ജിയം ഈ ലോകകപ്പില്‍ കറുത്ത കുതിരകളാവാനുള്ള എല്ലാ കരുത്തും തങ്ങള്‍ക്കുണ്ടെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിനോടകം നല്‍കിയിരിക്കുന്നത്.
ലോകകപ്പ്: പേടിക്കണം ഈ ചുവന്ന ചെകുത്താന്‍മാരെ, കപ്പുയര്‍ത്തിയാലും അത്ഭുതപ്പെടാനില്ല

മോസ്‌കോ:റഷ്യന്‍ ലോകകപ്പില്‍ കപ്പുയര്‍ത്താന്‍ സാധ്യതയുളള ടീമുകളുടെ പട്ടികയിലേക്ക് അതിവേഗം നടന്നുകയറിയിരിക്കുകയാണ് ബെല്‍ജിയം. ചുവന്ന ചെകുത്താന്‍മാര്‍ എന്ന് വിശേഷണമുളള ബെല്‍ജിയം ഈ ലോകകപ്പില്‍ കറുത്ത കുതിരകളാവാനുള്ള എല്ലാ കരുത്തും തങ്ങള്‍ക്കുണ്ടെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിനോടകം നല്‍കിയിരിക്കുന്നത്.ഗ്രൂപ്പ് ജിയില്‍ ടുണീഷ്യയെയും ഗോള്‍മഴയില്‍ മുക്കി ബെല്‍ജിയം ആ മുന്നറിയിപ്പിന് ആക്കം കൂട്ടിയിട്ടുണ്ട്. 

റൊമേലു ലുക്കാക്കുവിന്റെയും ഇഡന്‍ ഹസാര്‍ഡിന്റെയും ഇരട്ട ഗോള്‍ മികവില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ടുണീഷ്യയെ ബെല്‍ജിയം തകര്‍ത്തത്. ബെല്‍ജിയം ക്യാപ്റ്റനും സ്റ്റാര്‍ സ്‌െ്രെടക്കറുമായ ഈഡന്‍ ഹസാര്‍ഡും ലുക്കാക്കുവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നിര്‍ണായക മുന്നേറ്റങ്ങളിലൂടെ ടുണീഷ്യന്‍ ഗോള്‍ മുഖത്ത് ഹസാര്‍ഡും ലുക്കാക്കുവും ഭീഷണി ഉയര്‍ത്തി.തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഗ്രൂപ്പ് ജിയില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കുന്ന ആദ്യ ടീമായി മാറാനും ബെല്‍ജിയത്തിന് കഴിഞ്ഞു. ആദ്യ മല്‍സരത്തില്‍ പാനമയെ എതിരില്ലാത്ത മൂന്ന് ഗോളിന് ബെല്‍ജിയം പരാജയപ്പെടുത്തിയിരുന്നു. 

ലുക്കാക്കുവെന്ന വജ്രായുധം ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മല്‍സരങ്ങള്‍ കൊണ്ട് തന്നെ ബെല്‍ജിയത്തിന്റെ അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌ട്രൈക്കറാണ്‌ റൊമേലു ലുക്കാക്കു. പാനമയ്‌ക്കെതിരേ ഇരട്ട ഗോള്‍ നേട്ടം ടുണീഷ്യക്കെതിരേയും ലുക്കാക്കു ആവര്‍ത്തിക്കുകയായിരുന്നു. 16ാം മിനിറ്റ്, ഒന്നാംപകുതിയിലെ ഇഞ്ചുറിടൈം എന്നിവയിലായിരുന്നു ടുണീഷ്യക്കെതിരേ ലുക്കാക്കുവിന്റെ ഗോള്‍ നേട്ടം.  ഇതോടെ നാല് ഗോളുമായി ടൂര്‍ണമെന്റിലെ ഗോള്‍വേട്ടയില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പമെത്താനും ലുക്കാക്കുവിന് സാധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com