ശശി കപൂര്‍ മരിച്ചതിന് പിന്നാലെ ശശി തരൂരിന്റെ ഓഫീസിലേക്കും അനുശോചന സന്ദേശങ്ങള്‍

തന്റെ മരണവാര്‍ത്ത നിഷേധിച്ച് ശശി തരൂര്‍ തന്നെയാണ് ട്വിറ്ററിലുടെ ഇക്കാര്യംഅറിയിച്ചത്
ശശി കപൂര്‍ മരിച്ചതിന് പിന്നാലെ ശശി തരൂരിന്റെ ഓഫീസിലേക്കും അനുശോചന സന്ദേശങ്ങള്‍

തിരുവനന്തപുരം: പ്രമുഖ ബോളിവുഡ് ഇതിഹാസം ശശി കപൂര്‍ മരിച്ചതിന് പിന്നാലെ ശശി തരൂര്‍ എംപിയുടെ ഓഫീസിലേക്കും അനുശോചനം അറിയിച്ച് സന്ദേശങ്ങള്‍ എത്തി. പേരിന്റെ തുടക്കത്തിലെ സാദൃശ്യം തെറ്റിദ്ധരിച്ച് അബദ്ധവശാല്‍ പ്രചരിച്ച ട്വിറ്റാണ് കുഴപ്പങ്ങള്‍ക്ക് കാരണം. തുടര്‍ന്ന് തന്റെ മരണവാര്‍ത്ത നിഷേധിച്ച് ശശി തരൂര്‍ തന്നെ ട്വിറ്ററിലുടെ രംഗത്തുവരുകയായിരുന്നു.
 

ശശി കപൂറിന്റെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി ശശി തരൂര്‍ ട്വിറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിലുടെ തന്നെയാണ് തന്റെ മരണവാര്‍ത്ത നിഷേധിച്ച് ശശി തരൂര്‍ കുറിപ്പിട്ടത്. തന്റെ ഓഫീസിന് അനുശോചന സന്ദേശങ്ങള്‍ ലഭിച്ചു എന്ന വാചകത്തോടെയാണ് ട്വിറ്റ് ആരംഭിക്കുന്നത്. അതിശയോക്തിയോടെ അല്ലെങ്കില്‍ കൂടി, സന്ദേശങ്ങള്‍ അപക്വമാണെന്ന് ചൂണ്ടികാണിച്ച് സ്വതസിദ്ധമായ ശൈലിയിലാണ് തരൂര്‍ ട്വിറ്റിലുടെ തന്റെ മരണ വാര്‍ത്ത നിഷേധിച്ചത്.ഒരു പ്രമുഖ ന്യൂസ് ചാനലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നിന്നും അബദ്ധവശാല്‍ പ്രചരിച്ച ട്വിറ്റാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് ഇത് ശ്രദ്ധയില്‍പ്പെട്ട ശശി തരൂര്‍ ഉടന്‍ ഇടപെടല്‍ നടത്തുകയായിരുന്നു. 

We're getting condolence calls in the office! Reports of my demise are, if not exaggerated, at least premature. @TimesNow #ShashiKapoor https://t.co/nbtZGcdQTa

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com