എന്‍സിപിയുടെ പുതിയ മന്ത്രിയായി തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്യും

ശശീന്ദ്രന്‍ വഹിച്ചിരുന്ന റോഡ് ഗതാഗതം, മോേട്ടാര്‍ വാഹനം, ജല ഗതാഗതം എന്നീ വകുപ്പുകള്‍ തന്നെയാവും ചാണ്ടിക്ക്.  ശശീന്ദ്രന്‍ താമസിച്ച കാവേരി തന്നെയാവും തോമസ് ചാണ്ടിയുടെയും ഔദ്യോഗിക വസതി
എന്‍സിപിയുടെ പുതിയ മന്ത്രിയായി തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: രാജിവെച്ച എകെ ശശീന്ദ്രന് പകരം എന്‍സിപിയുടെ പുതിയ മന്ത്രിയായി തോമസ് ചാണ്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. കുട്ടനാട് എം.എല്‍.എയാണ് തോമസ് ചാണ്ടി.

തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച എന്‍.സി.പി സംസ്ഥാന നേതൃത്വത്തിെന്റ ആവശ്യത്തിന് മുഖ്യമന്ത്രിയും എല്‍.ഡി.എഫും ഇന്നലെ അംഗീകാരം നല്‍കി. ശശീന്ദ്രന്‍ വഹിച്ചിരുന്ന റോഡ് ഗതാഗതം, മോേട്ടാര്‍ വാഹനം, ജല ഗതാഗതം എന്നീ വകുപ്പുകള്‍ തന്നെയാവും ചാണ്ടിക്ക്.  ശശീന്ദ്രന്‍ താമസിച്ച കാവേരി തന്നെയാവും തോമസ് ചാണ്ടിയുടെയും ഔദ്യോഗിക വസതി.

മന്ത്രിക്കെതിരായ ആരോപണത്തില്‍ ചാനല്‍ അധികൃതര്‍ തന്നെ ഖേദം പ്രകടിപ്പിച്ചപ്പോള്‍ അന്വേഷണം കഴിയുന്നതുവരെ പകരം മന്ത്രി വേണ്ട എന്ന നിലപാടിലായിരുന്ന എന്‍സിപി. എന്നാല്‍   ദേശീയ നേതൃത്വം മന്ത്രിസ്ഥാനം ഒഴിച്ചിടേണ്ട എന്ന നിര്‍ദേശമാണ് നല്‍കിയത്. രാജിവെക്കാനിടയായ സാഹചര്യം മാറിയെങ്കിലും വീണ്ടും മന്ത്രിസ്ഥാനത്തേക്കില്ലെന്ന നിലപാട് ശശീന്ദ്രന്‍ സ്വീകരിച്ചതോടെയാണ് നടപടികള്‍ വേഗത്തിലായത്. തോമസ് ചാണ്ടിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ശശീന്ദ്രന്റെ പ്രതികരണം. ജുഡീഷ്യല്‍ അന്വേഷണത്തില്‍ ശശീന്ദ്രന് ക്ലീന്‍ ചിറ്റ് ലഭിക്കുകയും അദ്ദേഹത്തിന് താല്‍പര്യവുമുണ്ടങ്കില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞു കൊടുക്കുമെന്ന് തോമസ് ചാണ്ടിയും വ്യക്തമാക്കി.

പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ വൈകിക്കാന്‍ താല്‍പര്യമില്ലെന്ന് എന്‍.സി.പി നേതൃത്വം അറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച അടിയന്തര എല്‍.ഡി.എഫ് യോഗം ചേരുകയായിരുന്നു. രാവിലെ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ക്ലിഫ് ഹൗസിലെത്തി തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യെപ്പട്ടുള്ള എന്‍.സി.പിയുടെ കത്ത് മുഖ്യമന്ത്രി പിണറായി വിജയന്‌ ൈകമാറി. തുടര്‍ന്ന് എ.കെ.ജി സെന്ററിലെത്തി കണ്‍വീനര്‍ വൈക്കം വിശ്വനും കത്ത് നല്‍കി. തോമസ് ചാണ്ടിയും എല്‍.ഡി.എഫ് യോഗത്തില്‍ സംബന്ധിച്ചു.

യോഗം ഐകകണ്‌ഠ്യേന തോമസ് ചാണ്ടിയുടെ പേര് അംഗീകരിച്ചു. രാവിലെ തോമസ് ചാണ്ടി   മുഖ്യമന്ത്രിയെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയെയും സന്ദര്‍ശിച്ചിരുന്നു. ചൊവ്വാഴ്ച ചേര്‍ന്ന എന്‍.സി.പി സംസ്ഥാന നേതൃയോഗമാണ് തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തേക്ക് നിര്‍േദശിക്കാന്‍ തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com