കേരളത്തില്‍ കഴിഞ്ഞയാഴ്ചയില്‍ മാത്രം പൊലീസ് അറസ്റ്റ് ചെയ്തത് 1,260 ഗുണ്ടകളെ 

പിടിയിലായ ഗുണ്ടകളുടെ എണ്ണത്തില്‍ മുന്‍പില്‍ കൊച്ചിയാണ്. കൊച്ചിയില്‍ 479 പേരാണ് അറസ്റ്റിലായത് - രണ്ടാം സ്ഥാനത്ത് തലസ്ഥാന നഗരമായ തിരുവനന്തപുരവും - പോക്‌സോ പ്രകാരം അറസ്റ്റിലായത് 67 പേര്‍
കേരളത്തില്‍ കഴിഞ്ഞയാഴ്ചയില്‍ മാത്രം പൊലീസ് അറസ്റ്റ് ചെയ്തത് 1,260 ഗുണ്ടകളെ 

തിരുവനന്തപുരം: എല്ലാം ശരിയാകുമെന്ന് പറഞ്ഞ് പിണറായി സര്‍ക്കാര്‍ അധികാരമേറിയെങ്കിലും സംസ്ഥാനത്ത് അറസ്റ്റിലാകുന്ന ഗുണ്ടകളുടെ എണ്ണത്തില്‍ കുറവില്ല. കേരളത്തില്‍ കഴിഞ്ഞയാഴ്ചയില്‍ മാത്രം പിടിയിലായത് 1260 പേരാണ്. മാര്‍ച്ച് 19 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലെ കണക്കാണ് ഇത്.

പിടിയിലായ ഗുണ്ടകളുടെ എണ്ണത്തില്‍ മുന്‍പില്‍ കൊച്ചിയാണ്. കൊച്ചിയില്‍ 479 പേരാണ് അറസ്റ്റിലായത്. രണ്ടാം സ്ഥാനത്ത് തലസ്ഥാന നഗരമായ തിരുവനന്തപുരവും. തൃശൂര്‍ ജില്ലയില്‍ അറസ്റ്റിലായവര്‍ 267 പേരാണ്. കണ്ണൂരില്‍ 164 പേരും പിടിയിലായിട്ടുണ്ട്.1233 കേസുകളിലാണ് ഇത്രയയും പേര്‍ അറസ്റ്റിലായത്

1260 പേരില്‍ 67 പേര്‍ അറസ്റ്റിലായത് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പേരിലാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പോക്‌സോ പ്രകാരമാണ് കേസെടുത്തത്. 26 പേര്‍ അറസ്റ്റിലായത് ബലാത്സംഗം, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളെ തുടര്‍ന്നാണ്. 710 പേരാണ് അബ്കാരി വകുപ്പിപ്പിന്റെയും അനധികൃ ഖനനം, പൊട്ടിത്തെറി തുടങ്ങിയ വിവിധ കേസുകളില്‍ പെട്ടത്

289 പേരാണ് കാപ്പാ ഉള്‍പ്പെടെ മറ്റ് ഗുരുതര കുറ്റകൃത്യത്തിന് പിടിയിലായിരിക്കുന്നത്. മറ്റ് വിവിധ കേസുകളിലായി 282 പേരും പിടിച്ചുപറി, കളവ് തുടങ്ങിയ കേസുകളില്‍ 42 പേരുമാണ് പിടിയിലായിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com