ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എഐവൈഎഫ് പതാക കത്തിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു

എഐവൈഎഫ് പുതിയ യൂണിറ്റ് രൂപീകരിക്കുകയും കൊടിമരം നാട്ടുകയും കൊടിയിടുകയും ചെയ്തു. ഇതാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എഐവൈഎഫ് പതാക കത്തിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എഐവൈഎഫ് പതാക കത്തിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. തൃശൂര്‍ തളിക്കുളം തമ്പാന്‍ കടവിലാണ് സംഭവം. ഈ പ്രദേശത്ത് നിന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം എഐവൈഎഫില്‍ ചേര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് എഐവൈഎഫ് പുതിയ യൂണിറ്റ് രൂപീകരിക്കുകയും കൊടിമരം നാട്ടുകയും കൊടിയിടുകയും ചെയ്തു. ഇതാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത് എന്ന് എഐവൈഎഫ് പ്രവര്‍ത്തകര്‍ പറയുന്നു.എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് സിബിന്‍ നാസറിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയെന്നും എഐവൈഎഫ് പ്രവര്‍ത്തകര്‍ പറയുന്നു. ഇതിന് മുമ്പ് സിപിഎം-സിഐടിയു പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നിരുന്നു. അതിന് ശേഷമാണ് ഡിവൈഎഫ്‌ഐയില്‍ നിന്നും കൊഴിഞ്ഞു പോക്കുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com