വില്‍പ്പനക്കണക്കുകള്‍ പഴങ്കഥ, ചാലക്കുടി ഇപ്പോള്‍ മദ്യവിമുക്തമാണ്

സുപ്രീം കോടതി ഉത്തരവോടെ, മദ്യം കിട്ടാന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നായി മാറുകയാണ് ചാലക്കുടി
വില്‍പ്പനക്കണക്കുകള്‍ പഴങ്കഥ, ചാലക്കുടി ഇപ്പോള്‍ മദ്യവിമുക്തമാണ്

ചാലക്കുടി: വിശേഷ ദിവസങ്ങളില്‍ ബെവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനയുടെ കണക്ക് വരുമ്പോഴെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന പട്ടണമാണ് ചാലക്കുടി. തുടര്‍ച്ചയായി മദ്യവില്‍പ്പനയില്‍ ഒന്നാംസ്ഥാനത്ത് എത്തിയപ്പോള്‍ കുടിയന്മാരുടെ പട്ടണമെന്ന പേരും വന്നു, ചാലക്കുടിക്ക്. ഇപ്പോഴിതാ മദ്യവിമുക്തമാവുകയാണ് ഈ മേഖല. സുപ്രീം കോടതി ഉത്തരവോടെ, മദ്യം കിട്ടാന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നായി മാറുകയാണ് ചാലക്കുടി.

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ബെവ്‌കോ വില്‍പ്പനശാലയും ബീര്‍ വൈന്‍ പാര്‍ലറും ക്ലബ്ബും പൂട്ടിയതോടെ ചാലക്കുടി മേഖലയില്‍ ഇനി മദ്യം ലഭിക്കാന്‍ അടിച്ചിലിയിലുള്ള ബിവറേജ് വില്‍പ്പന ശാലയിലോ മംഗലശ്ശേരി ക്ലബ്ബിലോ പോകണം. പിന്നെ ഈ മേഖലയില്‍ ഉള്ളത് ചുരുക്കും ചില കള്ളുഷാപ്പുകളാണ്. 

ചാലക്കുടയിലെ ബെവ്‌കോ വില്‍പ്പനശാല നഗരസഭയുടെ മാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഇവിടെ പ്രവര്‍ത്തനം തുടങ്ങാന്‍ കൂടുതല്‍ സമയം വേണ്ടിവരും.  ചാലക്കുടിക്ക് അടുത്ത നഗരങ്ങളിലോ ഗ്രാമ പ്രദേശങ്ങളിലോ മദ്യവില്‍പ്പന ഇല്ല. അങ്കമാലി, കൊടകര, പുതുക്കാട് തുടങ്ങിയവിടങ്ങളിലും മദ്യ വില്‍പ്പന ഇല്ലാതാവുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com