ജിഷ്ണുവിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്, കോളജിനെതിരെ തെളിവായേക്കും

ജിഷ്ണുവിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്, കോളജിനെതിരെ തെളിവായേക്കും

പാലക്കാട്: പാമ്പാടി നെഹ്‌റു കോളജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത് വന്നു. കേരള സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണു വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചിരുന്നതായി വ്യക്തമാക്കുന്നതാണ് ശബ്ദരേഖയും വാട്‌സാപ്പ് സന്ദേശങ്ങളും. ജിഷ്ണുവിന്റെ മൊബൈല്‍ ഫോണില്‍നിന്നാണ് പൊലീസ് ഇവ വീണ്ടെടുത്തത്.

പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് ജിഷ്ണു എഴുതിയ കത്തും പുറത്തായിട്ടുണ്ട്.  ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഒരു പരീക്ഷ ഡിസംബര്‍ രണ്ടിന് നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇത് ക്രിസ്മസിന് ശേഷമേ ഉണ്ടാകൂ എന്ന് പിന്നീട് അറിയിച്ചു. അതിനിടെ തീരുമാനം വീണ്ടും മാറ്റി ഡിസംബര്‍ 13ന് പരീക്ഷ വെച്ചു.

പഠിക്കാന്‍ സമയം ലഭിക്കാത്തതിനാലാണ് പരീക്ഷ മാറ്റിവെക്കാന്‍ ജിഷ്ണു ആവശ്യപ്പെട്ടത്. ഇതിനായി വിദ്യാര്‍ഥികളോട് സമരത്തിനിറങ്ങാന്‍ ആഹ്വാനം ചെയ്താണ് ജിഷ്ണു വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ നല്‍കിയിരുന്നത്. വിദ്യാഭ്യാസ മന്ത്രിക്കും യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കും പരീക്ഷ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ട് ജിഷ്ണു എഴുതിയ കത്തുകളുടെ കോപ്പിയും വോയ്‌സ് സന്ദേശവുമാണ് വാട്‌സ് ആപ്പിലൂടെ കൈമാറിയിരുന്നത്. ഇതെല്ലാം ജിഷ്ണുവിനോട് മാനേജ്‌മെന്റിന് അതൃപ്തിയുണ്ടാക്കിയെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം. കോളജിനെതിരെ നിര്‍ണായക തെളിവായേക്കാവുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com