ദേശീയ പാതയിലെ മദ്യ നിരോധനം; സര്‍ക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്നും, ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കുമെന്നും മന്ത്രി വ്യക്തമാക്കി
ദേശീയ പാതയിലെ മദ്യ നിരോധനം; സര്‍ക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ദേശീയ പാതയോരങ്ങളില്‍ മദ്യ വില്‍പ്പനശാലകള്‍ 
പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്നും, ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബിവറേജസ് ഔട്ട്‌ലെറ്റുകളും, ബിയര്‍ വൈന്‍ പാര്‍ലറുകളും തദ്ധേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ഏത് ഭാഗത്തേക്കും മാറ്റാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന രീതിയില്‍ ഓര്‍ഡിനന്‍സിറക്കാനാണ് സര്‍ക്കാര്‍ നീക്കം. 

സംസ്ഥാന പാതകള്‍ ജില്ലാ റോഡുകളാക്കി മാറ്റുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടിയത് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാണ്. 5000 കോടിയുടെ വരുമാന നഷ്ടമാണ് ഇതിലൂടെ സര്‍ക്കാരിനുണ്ടാകുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കും. വിഷയത്തെ നിയമപരമായി തന്നെ നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com