മദ്യഷാപ്പുകള്‍ മാറ്റല്‍: രാഷ്ട്രീയ സമവായത്തിന് സര്‍ക്കാര്‍ നീക്കം, സഹകരിക്കില്ലെന്ന് ചെന്നിത്തല

ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ നേടാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്
മദ്യഷാപ്പുകള്‍ മാറ്റല്‍: രാഷ്ട്രീയ സമവായത്തിന് സര്‍ക്കാര്‍ നീക്കം, സഹകരിക്കില്ലെന്ന് ചെന്നിത്തല


തിരുവനന്തപുരം: പാതയോര മദ്യശാലകള്‍ മാറ്റണമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ രാഷ്ട്രീയ സമയവായം തേടാന്‍ സര്‍ക്കാര്‍ ശ്രമം. ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ നേടാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. എന്നാല്‍ ഇതിനോട് ഒരുതരത്തിലും സഹകരിക്കാനില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ പലയിടത്തും ശക്തമായ എതിര്‍പ്പു നേരിടുകയാണ്. ബിവറേജസ് കോര്‍പ്പറേഷന്റെ 134 ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ 73 വില്‍പ്പന കേന്ദ്രങ്ങളുമാണ് മാറ്റി സ്ഥാപിക്കാനുള്ളത്. രാഷ്ട്രീയ സമവായമുണ്ടാക്കി ഇവയെ, കോടതി വിധി അനുവദിക്കുന്ന സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ എന്‍ഒസി ഒഴിവാക്കാനും ആലോചനയുണ്ട്. ഇക്കാര്യങ്ങളില്‍ രാഷ്ട്രീയ സമവായമുണ്ടാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനത്തിന് ഉണ്ടാവുന്ന വരുമാന നഷ്ടം ചൂണ്ടിക്കാട്ടി പാര്‍ട്ടികളെക്കൊണ്ട് അനുകൂല നിലപാടില്‍ എത്തിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

എന്നാല്‍ സുപ്രിം കോടതി വിധി അട്ടിമറിക്കുന്ന വിധത്തിലുള്ള ഒരു തീരുമാനത്തിനും പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പിന്‍വാതിലിലൂടെ കോടതിയെ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിനെ എതിര്‍ക്കുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com