ജിഷ്ണു പ്രണോയിയുടെ മരണം കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു; ചോദ്യം ചെയ്തത് അഞ്ചുമണിക്കൂര്‍

ജിഷ്ണുപ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്രുഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് അറസ്റ്റില്‍ - കൃഷ്ണദാസിന്റെ അറസ്റ്റ് നാടകമാണെന്നാണ് ജിഷ്ണുവിന്റെ അമ്മ മഹിജ
ജിഷ്ണു പ്രണോയിയുടെ മരണം കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു; ചോദ്യം ചെയ്തത് അഞ്ചുമണിക്കൂര്‍

തൃശൂര്‍: പാമ്പാടി നെഹ്രു കൊളേജ് വിദ്യാര്‍ത്ഥി ജിഷ്ണുപ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്രുഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് അറസ്റ്റില്‍. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.

കേസില്‍ ഒന്നാം പ്രതിയാണ് കൃഷ്ണദാസ്. വൈകീട്ട് ആറ് മണിയോടയാണ് കൃഷ്ദാസ് ഡിവൈഎസ്പി ഓഫീസില്‍ ഹാജരായത്. കൃഷ്ണദാസിനെ അഞ്ചുമണിക്കൂറിലേറെ നേരം ചോദ്യം ചെയതതയാണ് റിപ്പോര്‍ട്ടുകള്‍. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. ഇതിന് പിന്നാലെ ലക്കിടി കോളേജിലെ ഒരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ കൃഷ്ണദാസിനെ പൊലിസ് അറസ്റ്റ് ചെയ്‌തെങ്കിലും ഹൈക്കോടതി ജാമ്യം നല്‍കി വിട്ടയക്കുകയായിരുന്നു. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. അതേസമയം കൃഷ്ണദാസിന്റെ അറസ്റ്റ് നാടകമാണെന്നാണ് ജിഷ്ണുവിന്റെ അമ്മ മഹിജ അഭിപ്രായപ്പെട്ടത്. സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാനാണ് ഇത്തരമൊരു നാടകമെന്നും കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും മഹിജ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com