ഓരോ ദിവസം കഴിയുന്തോറും ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവണ്‍മെന്റ്; ജോയ് മാത്യു

പാമ്പാടി നെഹ്‌റു കോളജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രാണോയിയുടെ മാതാപിതാക്കള്‍ക്ക് എതിരായ പോലീസ് ആക്രമണത്തിനെതിരെ ചലച്ചിത്ര നടന്‍ ജോയ് മാത്യൂവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഓരോ ദിവസം കഴിയുന്തോറും ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവണ്‍മെന്റ്; ജോയ് മാത്യു

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രാണോയിയുടെ മാതാപിതാക്കള്‍ക്ക് എതിരായ പോലീസ് ആക്രമണത്തിനെതിരെ ചലച്ചിത്ര നടന്‍ ജോയ് മാത്യൂവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജസ്റ്റിസ് ഫോര്‍ വിഷ്ണു എന്ന ഹാഷ് ടാഗിലാണ് പ്രതിഷേധ പോസ്റ്റ് എഴുതിയിരിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് ഉരുട്ടിക്കൊന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥി രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ തന്റെ മകന് നീതി ലഭിക്കുന്നതിന് മരണം വരെ പോരാടിയതായും ജോയ് മാത്യു തന്റെ പോസ്റ്റില്‍ ഓര്‍മ്മിപ്പിച്ചു. 

തേന്‍കുടത്തില്‍ വീണുപോയ ഒരു വൃദ്ധ മന്ത്രിയുടെ നിരപരാധിത്വം അന്വേഷിക്കാന്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ജുഡീഷ്യല്‍ അന്വേഷണം. നീതിക്കു വേണ്ടി പോരാടുന്ന മകന്‍ നഷ്ടപ്പെട്ട ഒരമ്മയ്ക്ക് പോലീസ് മര്‍ദ്ദനവും ജയിലും ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓരോ ദിവസം കഴിയുന്തോറും ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവണ്‍മെന്റ് എന്ന രൂക്ഷമായ കുറ്റപ്പെടുത്തലോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. 

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ.

അടിയന്തിരാവസ്ഥയില്‍ പോലീസ് ഉരുട്ടിക്കൊന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ തന്റെ മകന് നീതി ലഭിക്കാന്‍ മരണംവരെ പോരാടി.രാജനെപ്പോലുള്ള രക്തസാക്ഷികളെ വില്‍പ്പനക്ക് വെച്ച് 
അധികാരത്തിലേറിയ ഇടതുപക്ഷം ഇപ്പോഴിതാ ജിഷ്ണുവിന്റെ അമ്മക്ക് നീതി നിഷേധിക്കുന്നു .
തേന്‍കുടത്തില്‍ വീണുപോയ ഒരു വൃദ്ധ മന്ത്രിയുടെ നിരപരാധിത്വം അന്വേഷിക്കാന്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ജുഡീഷ്യല്‍ അന്വേഷണം.നീതിക്കു വേണ്ടി പോരാടുന്ന മകന്‍ നഷ്ടപ്പെട്ട ഒരമ്മക്ക് പോലീസ് മര്‍ദ്ദനവും ജയിലും.
ഓരോ ദിവസം കഴിയുന്തോറും. ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവര്‍മ്മെന്റ് .

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com