ആറില്‍ കൂടുതല്‍ ആളുകളെ കാണുമ്പോള്‍ സഭാകമ്പവും പേടിയുമുള്ള ഡിജിപിക്ക് അവധി കൊടുക്കണം: എന്‍എസ് മാധവന്‍

ആറില്‍ കൂടുതല്‍ ആളുകളെ കാണുമ്പോള്‍ സഭാകമ്പവും പേടിയുമുള്ള ഡിജിപിക്ക് അവധി കൊടുക്കണം: എന്‍എസ് മാധവന്‍

കൊച്ചി: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരെയുണ്ടായ പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി എഴുത്തുകരാന്‍ എന്‍എസ് മാധവന്‍. സാംസ്‌കാരിക നായകരില്‍ പലരും മൗനം പാലിക്കുകയും അതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാവുകയും ചെയ്യുന്നതിനിടെയാണ് എന്‍എസ് മാധവന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്.

ആറുപേരില്‍ കൂടുതല്‍ ആളുകളെ കാണുമ്പോള്‍ സഭാകമ്പവും പേടിയും തോന്നുന്ന ഡിജിപിക്ക് അവധി കൊടുത്ത് കൗണ്‍സലിങിനു വിധേയമാക്കുക എന്നാണ് എന്‍എസ് മാധവന്റെ ഒരു ട്വീറ്റ്. ഡിജിപിയെ കാണാന്‍ ആറു പേരെ അനുവദിച്ചെന്നും കൂടുതല്‍ പേര്‍ അകത്തേക്കു കയറണമെന്ന് വാശി പിടിച്ചപ്പോഴാണ് തടഞ്ഞതെന്നും നേരത്തെ പൊലീസ് വിശദീകരിച്ചിരുന്നു.

ഇത് നജീബിന്റെ അമ്മയല്ല. നടന്നത് രാധിക വെമുലയെ ചുവന്ന മാലയിട്ട് ആദരിച്ച കേരളത്തില്‍. സാധാരണക്കാരുടെ ഒറ്റച്ചങ്ക് തകര്‍ക്കുന്ന ചിത്രം എന്ന അടിക്കുറിപ്പോടെ ജിഷ്ണുവിന്റെ പൊലീസ് നടപടിക്കിടെ നിലവിളിക്കുന്ന ചിത്രം നേരത്തെ എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com