കൊച്ചി മേയറെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സംവിധായകന്‍ ജൂഡ് ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി മേയറെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സംവിധായകന്‍ ജൂഡ് ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു

ഷൂട്ടിങിനായി സ്ഥലം അനുവദിക്കാത്തതിനെ തുടര്‍ന്ന് ജൂഡ് ആന്റണി ഭീഷണിപ്പെടുത്തി എന്നായിരുന്നു മേയര്‍ സൗമിനി ജയിന്‍ പരാതി നല്‍കിയത്

കൊച്ചി: മേയറെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സംവിധായകന്‍ ജൂഡ് ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷൂട്ടിങിനായി സ്ഥലം അനുവദിക്കാത്തതിനെ തുടര്‍ന്ന് ജൂഡ് ആന്റണി ഭീഷണിപ്പെടുത്തി എന്നായിരുന്നു മേയര്‍ സൗമിനി ജയിന്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ്  ജൂഡിനെ അറസ്റ്റ് ചെയ്തത്. ജൂഡിനെ പിന്നീട് ജ്യാമത്തില്‍ വിട്ടയച്ചു. 
കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിനിമ ഷൂട്ടിങിന് എറണാകുളം സുഭാഷ്് പാര്‍ക്ക് വിട്ടുതരണം എന്നാവശ്യപ്പെട്ട് ജൂഡ് മേയറെ സമീപിച്ചിരുന്നു. എന്നാല്‍ സുഭാഷ് പാര്‍ക്ക് ഇപ്പോള്‍ ഷൂട്ടിങിന് വിട്ടു കൊടുക്കുന്നില്ല എന്ന മേയര്‍ ജൂഡിനെ അറിയിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പാസാക്കിയ നിയമപ്രകാരമാണ് പാര്‍ക്കില്‍ ഷൂട്ടിങ്ങിന് വിലക്കെന്നും മേയര്‍ വ്യക്തമാക്കി.ഇതിനെ തുടര്‍ന്ന് ജൂഡ് മോശമായി പെരുമാറുകയും ഭീഷണിപെടുത്തുകയും ചെയ്തു എന്നാണ് മേയര്‍ പരാതി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com