ബെഹ്‌റയെ മാറ്റണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം; പകരം ആളില്ലെന്ന് സംസ്ഥാന കമ്മിറ്റി
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2017 08:02 AM |
Last Updated: 07th April 2017 11:58 AM | A+A A- |

തിരുവനന്തപുരം:സര്‍ക്കാരിന് വെട്ടിലാക്കുന്ന തരത്തില്‍ തുടരുന്ന കേരള പൊലീസിന്റെ നടപടികളെ തുടര്‍ന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ നീക്കണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി സൂചനകള്‍. എന്നാല്‍ പകരം നിയമിക്കാന്‍ ഓഫിസറില്ല എന്നാണ് സംസ്ഥാന നേതൃത്വം നല്‍കിയ മറുപടി എന്നും അറിയുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ എന്നിവരുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കൂടിക്കാഴ്ച്ച നടത്തിയതായി പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ജനുവരിയില്‍ തിരുവനന്തപുരത്ത് കേന്ദ്രകമ്മിറ്റി നടന്നപ്പോഴും കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ പൊലീസിന്‍സിന്റെ പോക്കില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്ക് നേരെ നടന്ന പൊലീസ് അധിക്രമത്തില്‍ പ്രതിഷേധിച്ച് സമൂഹത്തില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങളാണ് ഉണ്ടാകുന്നത്. കഴിഞ്ഞ അഞ്ചാം തീയതിയാണ് കേരള മനസാക്ഷിയെ പിടിച്ചുലച്ച സംഭവം ഉണ്ടായത്. ജിഷ്ണുവിന്റെ മരണത്തിന് കാരണമായവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ അമ്മ മഹിജയേയും ബന്ധുക്കളേയും പൊലീസ് വലിച്ചിഴച്ച് നീക്കുകയായിരുന്നു.