ആ റോഡ് ദേശീയപാതയോ സംസ്ഥാന പാതയോ അല്ല, എറണാകുളത്ത് മദ്യശാലകള്‍ തുറക്കാന്‍ വഴി തെളിയുന്നു

ആ റോഡ് ദേശീയപാതയോ സംസ്ഥാന പാതയോ അല്ല, എറണാകുളത്ത് മദ്യശാലകള്‍ തുറക്കാന്‍ വഴി തെളിയുന്നു

 
കൊച്ചി: എറണാകുളം നഗരത്തിലൂടെ കടന്നുപോവുന്ന പ്രധാന റോഡായ പഴയ ആലുവ - എറണാകുളം റോഡ് ദേശീയപാതയോ സംസ്ഥാന പാതയോ അല്ലെന്ന് ഹൈക്കോടതി. ഇതോടെ എറണാകുളത്തു പൂട്ടിയ പതിനേഴു വൈന്‍ ബിയര്‍ പാലര്‍റുകള്‍ തുറക്കാന്‍ വഴി തുറന്നു.

എംജി റോഡ് ഉള്‍പ്പെടെയുള്ള മുഖ്യപാതയാണ് ദേശീയ പാതയോ സംസ്ഥാന പാതയോ അല്ലെന്ന് കോടതി വിലയിരുത്തിയിരിക്കുന്നത്. ഇടപ്പള്ളി കാര്‍ത്തിക റെസിഡന്‍സി, പാലാരിവട്ടം റിനൈ കൊച്ചിന്‍ എന്നീ ഹോട്ടുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇവരുടെ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ ഇടക്കാല ഉത്തരവില്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ ഉത്തരവ് ചൂണ്ടിക്കാട്ടി ഈ റോഡിന്റെ വശങ്ങളിലുള്ള പതിനേഴ് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കാണ് കോടതിയെ സമീപിക്കാന്‍ സാധ്യത തെളിഞ്ഞിരിക്കുന്നത്.

ഇടപ്പള്ളി സ്റ്റേഷന്‍ കവല മുതല്‍ തേവര പാലം വരെയുള്ള പത്തര കിലോമീറ്റര്‍ റോഡ് സിറ്റി റോഡ് ആണെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. പുതിയ എന്‍എച്ച് ബൈപാസ് വന്നതോടെ ഈ റോഡ് വിജ്ഞാപനം ചെയ്യപ്പെട്ട ദേശീയപാതയോ സംസ്ഥാന പാതയോ അല്ലാതായി മാറിയെന്നാണ് വാദം. ഇതനുസരിച്ച് എംജി റോഡ് ഉള്‍പ്പെടെയുള്ള ഭാഗം സിറ്റി റോഡിന്റെ ഭാഗമായി കണക്കാക്കേണ്ടി വരും. രാമവര്‍മ ക്ലബ്, ലോട്ടസ് ക്ലബ് എന്നിവ ഉള്‍പ്പെടെയുള്ള ക്ലബുകള്‍ക്കും ഇതോടെ ലൈസസന്‍സ് പുതുക്കി നല്‍കേണ്ടിവരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com