കെ.എം ഷാജഹാനെതിരെ പിണറായി വിജയന്‍ പകരം വീട്ടുകയാണെന്ന് ഷാജഹാന്റെ അമ്മ

ഭവത്തിന് പിന്നിലെ ഗൂഡാലോചനയില്‍ ഷാജഹാന് പങ്കില്ല
കെ.എം ഷാജഹാനെതിരെ പിണറായി വിജയന്‍ പകരം വീട്ടുകയാണെന്ന് ഷാജഹാന്റെ അമ്മ

തിരുവനന്തപുരം:ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റെ കൂടെ തിരുവനന്തപുരത്ത് പ്രതിഷേധത്തിനൊപ്പം അറസ്റ്റ് ചെയ്ത കെ.എം ഷാജഹാനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പകരം വീട്ടുകയാണെന്ന് ഷാജഹാന്റെ അമ്മ എല്‍.തങ്കമ്മ. സംഭവത്തിന് പിന്നിലെ ഗൂഡാലോചനയില്‍ ഷാജഹാന് പങ്കില്ല. ലാവ്‌ലിന്‍ കേസ് നടത്തുന്നതിലുള്ള പിണറായിയുടെ പ്രതികാരമാണ് ഷാജഹാനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍. അമ്മ ആരോപിച്ചു. 

ജിഷ്ണു പ്രണോയിയുടെ ബന്ധുക്കള്‍ പോലീസ് ആസ്ഥാനത്ത് സമരത്തിന് എത്തിയപ്പോള്‍ തള്ളിക്കയറാന്‍ ശ്രമിച്ചു എന്ന പേരിലാണ് ഷാജഹാന്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്. ജിഷ്ണുവിന്റെ ബന്ധുക്കളെ വിട്ടയച്ചിരുന്നുവെങ്കിലും ഇവര്‍ക്കൊപ്പം വന്നതല്ല എന്ന് കണ്ട് ഷാജഹാനെയും മറ്റുള്ളവരേയും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഹിമവല്‍ ഭദ്രാനന്ദ എന്ന തോക്ക് സ്വാമിയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. സംഭവത്തില്‍ ഗൂഡാലോചനയുണ്ട് എന്നാണ് പൊലീസ് പറയുന്നത്. ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com