പരാതി മഹിജയ്ക്കല്ലെന്നും മറ്റുള്ളവര്‍ക്കെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

നിയമപരമായി ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി - ഈ വിഷയത്തില്‍ മഹിജയ്ക്ക് പരാതിയില്ലെന്നും മറ്റുള്ളവര്‍ക്കാണ് പരാതി
ഫോട്ടോ: മനു ആര്‍ മാവേലില്‍
ഫോട്ടോ: മനു ആര്‍ മാവേലില്‍

തിരുവനന്തപുരം: ആശുപത്രിയില്‍ കഴിയുന്ന ജിഷ്ണുപ്രണോയിയുടെ അമ്മ മഹിജയെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. നിയമപരമായി ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മഹിജയ്ക്ക് ഉറപ്പുനല്‍കി. കേസിലെ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്ത് നീതി ഉറപ്പാക്കണമെന്നായിരുന്നു മഹിജയുടെ ആവശ്യം. എ്ന്നാല്‍ ഈ വിഷയത്തില്‍ മഹിജയ്ക്ക് പരാതിയില്ലെന്നും മറ്റുള്ളവര്‍ക്കാണ് പരാതിയെന്നാണ് മഹിജയെ കണ്ടശേഷം മന്ത്രിയുടെ പ്രതികരണം

അതേസമയം പൊലീസ് ആസ്ഥാനത്ത് പ്രശ്‌നമുണ്ടാക്കിയ  പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കമമെന്നും മഹിജ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ ഐജി യുടെ റിപ്പോര്‍ട്ടിന് ശേഷം ഉചിതനടപടി സ്വീകരിക്കുമന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രിയില്‍ കഴിയുന്ന മഹിജയുടെ സഹോദരന്‍ ശ്രീജിത്തിനെയും മന്ത്രി സന്ദര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com