ഷോപ്പിംഗ് മാളുകളില്‍ മദ്യശാലകള്‍ തുടങ്ങാന്‍ ബെവ്‌കോ;മൊബൈല്‍ മദ്യശാലകളും ഓണ്‍ലൈന്‍ സേവനങ്ങളും ആലോചനയില്‍

സുപ്രീം കോടതിയുടെ ഉത്തരവ് മൂലം ഒരുദിവസം എട്ടുമുതല്‍ പത്തുകോടി വരെ നഷ്ടമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്
ഷോപ്പിംഗ് മാളുകളില്‍ മദ്യശാലകള്‍ തുടങ്ങാന്‍ ബെവ്‌കോ;മൊബൈല്‍ മദ്യശാലകളും ഓണ്‍ലൈന്‍ സേവനങ്ങളും ആലോചനയില്‍

തിരുവനന്തപുരം: ദേശീയ,സംസ്ഥാന പാതകളിലെ മദ്യശാലകള്‍ പൂട്ടണം എന്നുള്ള സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബെവ്‌കോ പുതിയ വഴികള്‍ ആലോചിക്കുന്നു. ഷോപ്പിംഗ് കോംപ്ലക്‌സുകളിലും മാളുകളിലും പ്രീമിയം ഔട്ട്‌ലറ്റുകള്‍ സ്ഥാപിക്കാനാണ് ആലോചന. 

തൃശൂരിലെ ശോഭ സിറ്റിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരു പ്രീമിയം ഔട്ട്‌ലറ്റ് സ്ഥാപിക്കാന്‍ ആലോചനയുണ്ടെന്നും മുനിസിപാലിറ്റികളുമായി സഹകരിച്ച് കേരളത്തിലുടനീളം ഔട്ട്‌ലറ്റുകള്‍ സ്ഥാപിക്കാന്‍ അനിയോജ്യമായ ഷോപ്പിംഗ് മാളുകള്‍ കണ്ടുപിടിക്കുമെന്നും ബെവ്‌കോ ഡയറക്ടര്‍ എച്ച് വെങ്കടേഷ് പറഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവ് മൂലം ഒരുദിവസം എട്ടുമുതല്‍ പത്തുകോടി വരെ നഷ്ടമാണ് ഇപ്പോള്‍ ഉണ്ടാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഔട്ട്‌ലറ്റുകളില്‍ കാര്‍ഡ് സ്വിപ്പിംഗ് മിഷീന്‍ കൊണ്ടുവരുന്ന കാര്യവും പരിഗണനയിലുണ്ട്. മൊബൈല്‍ മദ്യശാലകള്‍ക്കും ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ആലോചനയുണ്ട്. 

സംസ്ഥാനത്ത് 135 മദ്യവില്‍പനശാലകളാണ് സുപ്രീം കോടതി ഉത്തരവ് പ്രകാരം പൂട്ടിയത്. ഇതില്‍ 55എണ്ണം മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.എന്നാല്‍ 30 ഔട്ട്‌ലറ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി തര്‍ക്കമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com