അനുഭാവം പ്രകടിപ്പിക്കാന്‍ സമരക്കാരുടെ അരികില്‍ പോയാല്‍ അറസ്റ്റും ഗൂഡാലോചനക്കുറ്റവും; ഞാനിതാ പിന്‍വാങ്ങുന്നു: ജോയ് മാത്യു

ജിഷ്ണുവിന്റെ കുടുംബത്തോട്‌ അനുഭാവം പ്രകടിപ്പിക്കാൻ തീരുമാനിച്ച ഞാനിതാ പിൻവാങ്ങുന്നു
അനുഭാവം പ്രകടിപ്പിക്കാന്‍ സമരക്കാരുടെ അരികില്‍ പോയാല്‍ അറസ്റ്റും ഗൂഡാലോചനക്കുറ്റവും; ഞാനിതാ പിന്‍വാങ്ങുന്നു: ജോയ് മാത്യു

കൊച്ചി: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെത്തിയവരെ ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിയെ വിമര്‍ശിച്ച് ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
നോട്ടു കിട്ടാതാവുമ്പോള്‍മാത്രം വാ തുറക്കുന്ന സാംസ്‌കാരിക നായകന്മാരെ മുന്നില്‍ക്കണ്ട് ഒരു പ്രതിഷേധത്തിനും നമ്മളില്ലേ എന്നാണ് ജോയ്മാത്യു അവസാനം കുറിക്കുന്നത്. സര്‍ക്കാരിന്റെയും ചില സാംസ്‌കാരിക പ്രവര്‍ത്തകരുടെയും കുറ്റകരമായ മൗനത്തെയും ന്യായീകരണങ്ങളെയും ജോയ്മാത്യു ഈര്‍ഷ്യയോടെയാണ് പ്രതികരിക്കുന്നത്.

ജോയ് മാത്യുവിന്റെ പോസ്റ്റ്:
അനുഭാവം പ്രകടിപ്പിക്കാൻ സമരക്കാരുടെ അരികിൽ പോയാൽ അറസ്റ്റും ഗുഡാലോചനാക്കുറ്റവും! ഷാജഹാനും ഷാജിർ ഖാനും മിനിയും അങ്ങിനെ ജയിലിലായി-തോക്കില്ലാതെ അതിനടുത്തൂടെ നടന്നുപോയ തോക്ക്‌ സാമി വരെ അകത്തായി- അതുകൊണ്ട്‌ ജിഷ്ണുവിന്റെ കുടുംബത്തോട്‌ അനുഭാവം പ്രകടിപ്പിക്കാൻ തീരുമാനിച്ച ഞാനിതാ പിൻവാങ്ങുന്നു- നോട്ട്‌ കിട്ടാതാവുബോൾ മാത്രം വാ തുറക്കുന്ന സാംസ്കാരിക നയകന്മാരെ മുന്നിൽക്കണ്ട്‌ ഒരു പ്രതിഷേധത്തിനും ഇനി നമ്മളില്ല.


ഇടതുപക്ഷ സഹയാത്രികനായാണ് ജോയ് മാത്യു അറിയപ്പെടുന്നത്. എന്നാല്‍ സര്‍ക്കാരും പാര്‍ട്ടിയും എടുക്കുന്ന പല തെറ്റായ നിലപാടുകള്‍ക്കെതിരെ കടുത്ത ഭാഷയില്‍ത്തന്നെ ജോയ് മാത്യു ഇതിനുമുമ്പും പ്രതികരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com