കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്തെ തോല്‍വി ഓര്‍മ്മിപ്പിച്ച് വിഎസ്; വിഎസ് കാര്യങ്ങള്‍ തുറന്നു പറയാന്‍ മടിക്കുന്നുവെന്ന് ആന്‍ണി

ഈ പുലിയെ കുറ്റിപ്പുറത്ത് കൂട്ടിലാക്കിയതാണ്, മലപ്പുറത്തും കൂട്ടിലാക്കുമെന്നും വിഎസ് - വിഎസ് കാര്യങ്ങള്‍ തുറന്നു പറയാന്‍ മടിക്കുകയാണെന്നായിരുന്നു എകെ ആന്റണി
കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്തെ തോല്‍വി ഓര്‍മ്മിപ്പിച്ച് വിഎസ്; വിഎസ് കാര്യങ്ങള്‍ തുറന്നു പറയാന്‍ മടിക്കുന്നുവെന്ന് ആന്‍ണി

മലപ്പുറം:  പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആഞ്ഞടിച്ച് മലപ്പുറത്ത് വിഎസ് അച്യതാനന്ദന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ഐസ്‌ക്രീം കേസുള്‍പ്പെടയുള്ള കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചായിരുന്നു വിഎസിന്റെ പ്രചാരണം. 

ഐസ്‌ക്രീം പാര്‍ലര്‍ കേസ് വിചാരണ ഇപ്പോഴും നടക്കുകയാണ്. കേസിലെ അന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ച് പറയുന്നില്ല. അമ്മ പെങ്ങള്‍മാര്‍ ഇരിക്കുന്ന വേദിയായതിനാലാണ് കൂടുതല്‍ പറയാത്തതെന്നും വിഎസ്. ഈ പുലിയെ കുറ്റിപ്പുറത്ത് കൂട്ടിലാക്കിയതാണ്, മലപ്പുറത്തും കൂട്ടിലാക്കുമെന്നും വിഎസ് പരിഹസിച്ചു. മോഡിയെ പാഠം പഠിപ്പിക്കാന്‍ ഡല്‍ഹിക്ക് പോകാനാണ് പുലിക്ക് താല്‍പര്യമെന്നും ഇത് അതിമോഹമാണെന്നുമായിരുന്നു വിഎസിന്റെ പരാമര്‍ശം.

തെരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭരണവിലയിരുത്തലാകുമെന്നും വിഎസ് പറഞ്ഞു. ഉള്ളിയെന്ന വ്യാജേനെ ബിഫ് കഴിക്കുന്ന ഇരട്ടത്താപ്പാണ് ബിജെപിയുടേതെന്നും വിഎസ് മലപ്പുറത്തെ വേദിയില്‍ പറഞ്ഞു. മൂന്നാറില്‍ എല്‍ഡിഎഫ് കൈകൊണ്ട നടപടികള്‍ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചെന്നും വിഎസ് പറഞ്ഞു.

മതനിരപേക്ഷ വികസന കേരളമെന്ന മുദ്രാവാക്യമാണ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജനങ്ങള്‍ക്ക് മുന്നില്‍ വച്ചത്. കേരളത്തിന്റെ സാമൂഹികമുന്നേറ്റത്തിന് വഴിയൊരുക്കിയത് ഇടതുപക്ഷ സര്‍ക്കാരാണെന്ന് മറക്കരുത്. അത് തിരിച്ചറിഞ്ഞ് മലപ്പുറത്ത് ജനങ്ങള്‍ എല്‍ഡിഫിന് പിന്തുണ നല്‍കണമെന്നാണ് വിഎസ് അഭിപ്രായപ്പെട്ടു.

അതേസമയം വിഎസ് കാര്യങ്ങള്‍ തുറന്നു പറയാന്‍ മടിക്കുകയാണെന്നായിരുന്നു എകെ ആന്റണിയുടെ പ്രതികരണം. സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ ഭീതി പരത്തുകയാണ്. ഡിജിപി ഓഫീസിന് മുന്നില്‍ ജിഷ്ണുപ്രണോയിയുടെ അമ്മയ്ക്ക് നേരെയുണ്ടായ സംഭവത്തില്‍ പിണറായി മാപ്പുപറയണമെന്നും ആന്റണി അഭിപ്രായപ്പെട്ടു. ദേശീയതലത്തില്‍ സിപിഎം അപ്രസക്തമായെന്നും ആന്റണി പറഞ്ഞു.

അതേസമയം വിഎസിന്റെ അഭിപ്രായങ്ങള്‍ക്ക് മറുപടിയില്ലെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com