ബി.ജെ.പി. - മാര്‍ക്‌സിസ്റ്റ് ബന്ധത്തിലെ സന്തതിയാണ് ബെഹ്‌റ: കെ. മുരളീധരന്‍

ലാവ്‌ലിനെ പേടിച്ച് ബെഹ്‌റയ്ക്ക് കുട പിടിക്കേണ്ട ഗതികേടിലാണ് പിണറായി വിജയന്‍
ബി.ജെ.പി. - മാര്‍ക്‌സിസ്റ്റ് ബന്ധത്തിലെ സന്തതിയാണ് ബെഹ്‌റ: കെ. മുരളീധരന്‍

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരന്‍ എം.എല്‍.എ. ബി.ജെ.പി.- മാര്‍ക്‌സിസ്റ്റ് ബന്ധത്തിലെ സന്തതിയാണ് ബെഹ്‌റ എന്നായിരുന്നു മുരളീധരന്റെ ആരോപണം. ലാവ്‌ലിനെ പേടിച്ച് ബെഹ്‌റയ്ക്ക് കുട പിടിക്കേണ്ട ഗതികേടിലാണ് പിണറായി വിജയന്‍ ഇപ്പോഴുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ വലിച്ചിഴച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യമില്ലെന്ന് ഐ.ജി. മനോജ് എബ്രഹാം റിപ്പോര്‍ട്ട് നല്‍കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിനെ അനുകൂലിച്ചു സംസാരിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് മുരളീധരന്‍ ഇങ്ങനെ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com