വെള്ളാപ്പള്ളി കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം; കോളേജ് എസ്.എഫ്.ഐ. അടിച്ചുതകര്‍ത്തു

പോലീസ് ഈ സമയത്ത് നോക്കിനില്‍ക്കുകയായിരുന്നു എന്നും ആക്ഷേപമുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ആലപ്പുഴ: വെള്ളാപ്പള്ളി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം: വിദ്യാര്‍ത്ഥി പ്രതിഷേധം അക്രമാസക്തമായി. കറ്റാനം വെള്ളാപ്പള്ളി കോളേജ് തകര്‍ത്തു. ജെയ്ക് സി. തോമസിന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനമായെത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ് തടഞ്ഞെങ്കിലും ബാരിക്കേഡുകള്‍ മറികടന്ന് പ്രതിഷേധക്കാര്‍ കോളേജ് അടിച്ചുതകര്‍ക്കുകയായിരുന്നു.
കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഇന്ന് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനം പോലീസ് തടഞ്ഞെങ്കിലും ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്തു കടന്ന് കോളേജ് കല്ലെറിഞ്ഞും അടിച്ചും തകര്‍ക്കുകയായിരുന്നു. പോലീസ് ഈ സമയത്ത് നോക്കിനില്‍ക്കുകയായിരുന്നു എന്നും ആക്ഷേപമുണ്ട്. എസ്.എഫ്.ഐ. മാര്‍ച്ചിനിടെ ഡിവൈ.എസ്.പിയ്ക്കും രണ്ടു പോലീസുകാര്‍ക്കും പരുക്കേറ്റതായും വിവരമുണ്ട്.
ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിയുടെ മൊഴിയെടുക്കാന്‍ സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മാനേജ്‌മെന്റ് ചെയര്‍മാന്‍ സുഭാഷ് വാസുവിന്റെ കാറില്‍ പോലീസ് പോയെന്ന ആരോപണത്തെത്തുടര്‍ന്ന് രണ്ടു പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കു മുമ്പാണ് ആലപ്പുഴ എസ്.പി. ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നടപടിയെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com