പിണറായി സിപിഎമ്മിന്റെ അന്ത്യകൂദാശയ്ക്ക് നിയോഗിക്കപ്പെട്ട് നേതാവെന്ന് കെ സുരേന്ദ്രന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th April 2017 01:00 PM |
Last Updated: 11th April 2017 05:43 PM | A+A A- |

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരി ഇടപെട്ടുണ്ടാക്കിയ ഒത്തുതീര്‍പ്പ് പാലിക്കാന്‍ തയ്യാറല്ലെന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് കെ സുരേന്ദ്രന്‍. സര്‍ക്കാരിന് നേടാന്‍ ഒന്നുമുണ്ടായിരുന്നില്ലെങ്കില്‍ പിന്നെ എന്തിനായിരുന്നു ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ തയ്യാറായത്.
സംഭവത്തില്‍ ആദ്യം മുതലെ പിണറായി മാനേജ്‌മെന്റിന്റെ ഭാഗമായിരുന്നെന്നും സിപിഎമ്മിന്റെ അന്ത്യകൂദാശയ്ക്ക് നിയോഗിക്കപ്പെട്ട നേതാവായി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുമെന്നും കെസുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.