ലാവ്‌ലിന്‍ കേസ്: മെയ് 22ന് ശേഷം വിധി പറയും
Published: 12th April 2017 06:26 PM |
Last Updated: 13th April 2017 09:32 AM | A+A A- |

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിയില്‍ വിചാരണ പൂര്‍ത്തിയായി. വേനലവധിക്ക് ശേഷം ഹൈക്കോടതി കേസില്‍ വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ വിചാരണ കൂടാതെ വെറുതെ വിട്ട നടപടി നിയമവിരുദ്ധമെന്ന് സിബിഐ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു. കുറ്റപത്രം റദ്ദാക്കിയ നടപടിയ്‌ക്കെതിരെ സിബിഐ നല്‍കിയ പുനപരിശോധനാ ഹര്‍ജിയിലാണ് വിചാരണ പൂര്‍ത്തിയായത്.
സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് പിണറായി വിജയന്‍ അടക്കമുള്ളവരുടെ കുറ്റപത്രം റദ്ദാക്കി വിചാരണ കൂടാതെ വെറുതെവിട്ടതെന്ന് സിബിഐ ഹൈക്കോടതിയെ ഓര്‍മ്മിപ്പിച്ചു. വേനല്‍ അവധി കഴിഞ്ഞ് മെയ് 22ന് ശേഷമായിരിക്കും കേസില്‍ വിധി പറയുക
കേസില്‍ മുഖ്യമന്ത്രിക്ക് വേണ്ട് ഹാജരായത് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ്.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവ്‌ലിനു നല്‍കിയതില്‍ കോടികളുടെ ക്രമക്കേട് നടന്നെന്നാണ് സിബിഐ കേസ്.
2013ല്‍ പിണറായി വിജയന്‍ ഉള്‍പ്പെട്ട് കേസിലുളളവരെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെയാണ് സിബിഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്