ഒരു വകുപ്പും ആര്‍ക്കും തീറെഴുതിക്കൊടുത്തിട്ടില്ലെന്ന് സിപിഐക്ക് മണിയുടെ താക്കീത്

ഒരു വകുപ്പും ആര്‍ക്കും തീറെഴുതിക്കൊടുത്തിട്ടില്ലെന്ന് സിപിഐക്ക് മണിയുടെ താക്കീത്

മൂന്നാര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പ്രത്യേക അജണ്ടയോടെയാണ്. മൂന്നാറിലുള്ളവര്‍ മാധ്യമങ്ങളെ കൈകാര്യം ചെയ്താല്‍ സര്‍ക്കാര്‍ ഉത്തരവാദികളല്ല

മൂന്നാര്‍: മൂന്നാര്‍ വിഷയത്തില്‍ സിപിഐക്കും മാധ്യമങ്ങള്‍ക്കും താക്കീതുമായി മന്ത്രി എംഎം മണി. സിപിഎം ഒരു വകുപ്പും ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ല. ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൈയേറ്റം ഒഴിപ്പിക്കാമെന്ന് ഉദ്യേഗസ്ഥര്‍ കരുതേണ്ടതില്ല. 

മൂന്നാര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പ്രത്യേക അജണ്ടയോടെയാണ്. മൂന്നാറിലുള്ളവര്‍ മാധ്യമങ്ങളെ കൈകാര്യം ചെയ്താല്‍ സര്‍ക്കാര്‍ ഉത്തരവാദികളല്ലെന്നും എംഎം മണി അഭിപ്രായപ്പെട്ടു.

ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കാനെത്തിയ റവവന്യൂ ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതില്‍ റവന്യൂമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് എംഎം മണിയുടെ പരാമര്‍ശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com