ഐഎസില്‍ ചേര്‍ന്നെന്ന് ആരോപിക്കുന്ന മലയാളികളില്‍ ഒരാള്‍ക്കൂടി മരിച്ചതായി സന്ദേശം
Published: 13th April 2017 09:41 PM |
Last Updated: 13th April 2017 09:41 PM | A+A A- |

പടന്ന: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി ആരോപിക്കപ്പെടുന്ന മലയാളികളില്‍ ഒരാള്‍ക്കൂടി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചു. കാസര്‍ക്കോട് തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മുര്‍ഷിദാണ് കൊല്ലപ്പെട്ടതായി പിതാവിനും സാമൂഹ്യ പ്രവര്‍ത്തകനും സന്ദേശം ലഭിച്ചത്.
അഫ്ഘാനിസ്ഥാനിലുണ്ടായ വ്യോമാക്രമണത്തില്‍ മുര്‍ഷിദ് കൊല്ലപ്പെട്ടുവെന്നാണ് സന്ദേശം ലഭിച്ചത്. കാസര്‍ക്കോട് പടന്നയിലുള്ള 11 പേരടക്കം 20 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. ഇവര്‍ ഐഎസില്‍ ചേര്‍ന്നെന്നാണ് ആരോപിക്കുന്നത്. ഇതിന് മുമ്പ് ഹഫീസ് എന്ന പടന്ന സ്വദേശി കൊല്ലപ്പെട്ടതായും സന്ദേശം ലഭിച്ചിരുന്നു.