പ്രിയപ്പെട്ട കാരാട്ട്‌, ഇതാണ് ഇടതുപക്ഷത്തിന്റെ നിലപാട്: മറുപടിയുമായി കാനം

സിപിഐ കേരളത്തില്‍ സ്വീകരിക്കുന്ന നിലപാട് പ്രതിപക്ഷത്തിന്റെതാണെന്ന പ്രകാശ് കാരാട്ടിന് അക്കമിട്ട് മറുപടി പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
kanam-2
kanam-2

തിരുവനന്തപുരം: സിപിഐ കേരളത്തില്‍ സ്വീകരിക്കുന്ന നിലപാട് പ്രതിപക്ഷത്തിന്റെതാണെന്ന പ്രകാശ് കാരാട്ടിന് അക്കമിട്ട് മറുപടി പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ നടപടിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി ദേശീയനേതൃത്വവുമായും സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്ന പറഞ്ഞ കാരാട്ടിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നു. സിപിഐ ചര്‍ച്ചയ്ക്ക് തയ്യാറാണ്. കാരാട്ട് തിയ്യതി അറിയിച്ചാല്‍ മാത്രം മതിയെന്നും കാനം അഭിപ്രായപ്പെട്ടു. പ്രകാശ് കാരാട്ട് പരസ്യമായി മറുപടി പറഞ്ഞ സ്ഥിതിക്കാണ് പരസ്യമായി മറുപടി പറയണമെന്ന് പാര്‍ട്ടി തീരുമാനിച്ചത്. സിപിഐ എടുത്ത പ്രതിപക്ഷ നിലപാടുകളെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. ചിലകാര്യങ്ങള്‍ കാരാട്ട് പറയേണ്ടിവന്നത് മറ്റുപലരുടെയും പ്രേരണക്കൊണ്ടാവാമെന്നും കാനം വ്യക്തമാക്കി

ഞങ്ങള്‍ സ്വീകരിച്ച നിലപാട് ഇടതുപക്ഷത്തിന്റെ നിലപാടാണ്. അതൊരിക്കലും പ്രതിപക്ഷത്തിന്റെതല്ല. ഞങ്ങള്‍ അഭിപ്രായവിത്യാസം രേഖപ്പെടുത്തിയ കാര്യങ്ങള്‍ ഇവയായിരുന്നു. നിലമ്പൂരിലെ വ്യാജ ഏറ്റുമുട്ടലിനെ കുറിച്ച് പൊലീസ് പറഞ്ഞത് രാജ്യം അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നെന്നാണ്. ഈ നിലപാടിനോട് സിപിഐയ്ക്ക് യോജിക്കാനാകില്ല. ഇക്കാര്യത്തില്‍ ഞങ്ങളുടെ നിലപാടിന് അനുകൂലമായ നിലപാടല്ല കേരളത്തിലെ പ്രതിപക്ഷം കൈക്കൊണ്ടത്. കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് കേരളത്തിലെ കുട്ടികള്‍ നല്ലകാര്യം ചെയ്‌തെന്ന രീതിയിലാണ്. അങ്ങനെ കൊല്ലാന്‍ അവകാശമില്ലെന്ന ഞങ്ങളുടെ നിലപാട് ഇന്ത്യയിലെ ഇടതുപക്ഷം കൈക്കൊണ്ട നിലപാടാണ്. ഇത് എങ്ങനെ പ്രതിപക്ഷ നിലപാടാകും കാരാട്ട്. ഞങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് ഇടതുപക്ഷത്തിന്റെതാണോ, പ്രതിപക്ഷത്തിന്റെതാണോ എന്ന് ഉത്തരം പറയാന്‍ കാരാട്ടിന് ബാധ്യതയുണ്ട്.

യുഎപിഎ നിയമം കരിനിയമമാണെന്നത് ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ അഭിപ്രായമാണ്. ഈ നിയമം മനുഷ്യാവകാശം ലംഘിക്കുന്നതാണെന്നാണ് പൊതുജനാഭിപ്രായവും. ഈ നിയമത്തിന്റെ അടിസ്ഥാനത്തിന്‍ ഇന്ത്യിയില്‍ ആയിരക്കണക്കിന് മുസ്ലീങ്ങള്‍ ജയിലിലാണ്. വിചാരണ കൂടാതെ ജയിലലടയ്ക്കുന്ന നിലപാട് ശരിയല്ലെന്നാണ് ഇക്കാര്യത്തില്‍ സിപിഐ നിലപാട്. യുഎപിഎ നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം ഇന്ത്യയിലെ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുമ്പോള്‍ അത്തരം ശ്രമം ഉണ്ടായിക്കൂടെന്നാണ് സിപിഐ പറഞ്ഞത്. ഇക്കാര്യത്തില്‍ പ്രതിപക്ഷം കൈക്കൊണ്ട നടപടി ഇതായിരുന്നില്ലെന്നും ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് നിരവധി സിപിഎം പ്രവര്‍ത്തകരെ ജയിലലടച്ചെന്നും കാനം ഓര്‍മ്മിപ്പിച്ചു.

വിവരാവാകാശ നിയമം സംബന്ധിച്ച നിലപാട് സിപിഐ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാബിനറ്റ് തീരുമാനങ്ങള്‍ പുറത്ത് പറയണമെന്നതാണ് സിപിഐയുടെ നിലപാട്. ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തണമെന്ന് വാദിച്ചത് ഇന്ത്യയിലെ ഇടതുപക്ഷമാണ്. അന്ന് ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ നിരവധി ഭേദഗതികള്‍ വരുത്തിയത് എബി ബര്‍ദാനും കാരാട്ടുമായിരുന്നു. ഇത് നടപ്പിലാക്കാന്‍ പറ്റില്ലെന്ന് എങ്ങനെ കാരാട്ടിന് പറയാന്‍ കഴിയും. വര്‍ഗീസ് കേസില്‍ ആഭ്യന്തരവകുപ്പ് നല്‍കിയ സത്യവാങ്മൂലത്തിനോട് യോജിക്കാനാകില്ലെന്നും കാനം വ്യക്തമാക്കി. എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്ത നടപടികളെ തടയുകയെന്നതാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ കാരാട്ടിന് മറുപടിയായി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com