എംഎം ഹസന്‍ കെപിസിസി പ്രസിഡന്റ് ആയതിന് പിന്നാലെ കെപിസിസിയില്‍ കൂട്ട പിരിച്ചുവിടല്‍

രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് ഡ്രൈവര്‍മാരായും ഡിടിപി ഓപ്പറേറ്റര്‍മാരായും ജോലിയില്‍ ചെയ്തുവന്നവരുള്‍പ്പടെയുള്ള ജീവനക്കാരെയാണ് കെപിസിസി ഓഫീസില്‍നിന്നും പിരിച്ചുവിട്ടത്
എംഎം ഹസന്‍ കെപിസിസി പ്രസിഡന്റ് ആയതിന് പിന്നാലെ കെപിസിസിയില്‍ കൂട്ട പിരിച്ചുവിടല്‍

തിരുവനന്തപുരം:  രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് ഡ്രൈവര്‍മാരായും ഡിടിപി ഓപ്പറേറ്റര്‍മാരായും ജോലിയില്‍ ചെയ്തുവന്നവരുള്‍പ്പടെയുള്ള ജീവനക്കാരെയാണ് കെപിസിസി ഓഫീസില്‍നിന്നും പിരിച്ചുവിട്ടത്. ചിലരുടെ ശമ്പളം കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ചിലര്‍ ജോലിയില്‍ നിന്ന് രാജിസന്നദ്ധതയും അറിയിച്ചിട്ടുണ്ട്.

കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി എംഎം ഹസന്‍ ചുമതലയേറ്റതോടെയാണ് കൂട്ടപിരിച്ചുവിടല്‍ എന്ന ആരോപണം ശക്തമാണ്. ജനാധിപത്യസഹകരണവേദി സംസ്ഥാന കണ്‍വീനര്‍ ശ്രീകുമാറിനെ മാറ്റി പകരം ആളെ നിയമിച്ചതോടെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. നിലവില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്തുവന്ന മുന്ന് പേരെയും ഒരു ഡിടിപി ഓപ്പറേറ്ററെയും അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയെയുമാണ് പിരിച്ചുവിട്ടത്.

പലരും പരാതി പറയാന്‍ എംഎം ഹസന്റെ വീട്ടിലെത്തിയതോടെയാണ് പുതിയ ജീവനക്കാരെ നിയമിച്ചതായി ഹസന്‍ അറിയിച്ചത്. മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി നേതാക്കള്‍ മലപ്പുറത്ത് കേന്ദ്രീകരിച്ച സമയത്താണ് ഹസന്‍ പ്രതികാര നടപടികള്‍ കൈക്കൊണ്ടതെന്നാണ് പിരിച്ചുവിട്ടവര്‍ പറയുന്നത്. ഹസന്റെ ഈ തീരുമാനം സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗ്രൂപ്പ് താത്പര്യം കണ്ടുള്ള തീരുമാനമാണെന്നും വിലയിരുത്തലുകള്‍ ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com