അഭിപ്രായസമന്വയം ഉണ്ടായാല്‍ മാത്രം അതിരപ്പിള്ളിയെന്ന് എംഎം മണി

അഭിപ്രായസമന്വയം ഉണ്ടായാല്‍ മാത്രം അതിരപ്പിള്ളിയെന്ന് എംഎം മണി

അതിരപ്പിള്ളിയുടെ കാര്യത്തില്‍ അറക്കുന്നതിന് മുന്‍പെ പിടക്കുന്ന സമീപനമാണ് ഉണ്ടായത് - അഭിപ്രായസമന്വയത്തിന് ശേഷമെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ

കണ്ണൂര്‍: അതിരപ്പിള്ളി പദ്ധതി എല്ലാവരും പറഞ്ഞാല്‍ മാത്രമെ നടപ്പാക്കുമെന്നും മന്ത്രി എംഎം മണി. എന്നാല്‍ അതിരപ്പിള്ളിയുടെ കാര്യത്തില്‍ അറക്കുന്നതിന് മുന്‍പെ പിടക്കുന്ന സമീപനമാണ് ഉണ്ടായത്. അതിരപ്പിള്ളി കാര്യത്തില്‍ വൈദ്യുതി പദ്ധതിയേ നടപ്പാക്കൂ എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. നിയമസഭയില്‍ എന്റെ അഭിപ്രായം എല്ലാവരുടെയും അഭിപ്രായസമന്വയത്തിന് ശേഷമെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്നായിരുന്നെന്നും മണി പറഞ്ഞു.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് ആറ് കിലോമീറ്റര്‍ മുകളിലായി 23 മീറ്റര്‍ ഉയരത്തില്‍ ചെറിയ ഡാം നിര്‍മ്മിച്ച് 163 മെഗാവാട്ട് വൈദ്യുതി ഉത്പാദാപ്പിക്കുകയാണ് വൈദ്യുതി ബോര്‍ഡ് ലക്ഷ്യമിടുന്നത്. 936 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പെരിങ്ങല്‍ക്കുത്ത് പവര്‍ഹൗസില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് പുറത്തേക്ക് വിടുന്ന വെള്ളമാണ് ഇപ്പോള്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം വഴി കടന്നുപോകുന്നത്. പുതിയ ഡാം നിര്‍മ്മിക്കുന്നതോടെ ഈ വെള്ളം മുകളില്‍ തടഞ്ഞു നിര്‍ത്താനാകുമെന്നും മണി അഭിപ്രായപ്പെട്ടു. പേരാവൂര്‍ നിയോജക മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com