പ്രായം നോക്കിയാല്‍ വല്ല്യേട്ടന്‍ സിപിഐ എന്നു കാനം: ചിലതൊക്കെ ചിലപ്പോള്‍ പറയേണ്ടി വരുമെന്നും കോടിയേരിക്കു മറുപടി

പ്രത്യേക കാര്യങ്ങളില്‍ പ്രത്യേക സന്ദര്‍ഭങ്ങളില്‍ ചിലതൊക്കെ പറയേണ്ടി വരും
പ്രായം നോക്കിയാല്‍ വല്ല്യേട്ടന്‍ സിപിഐ എന്നു കാനം: ചിലതൊക്കെ ചിലപ്പോള്‍ പറയേണ്ടി വരുമെന്നും കോടിയേരിക്കു മറുപടി

പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ നാട്ടിലും വല്ല്യേട്ടന്‍ എന്നു വിളിക്കുന്നതെന്നും അങ്ങനെ നോക്കിയാല്‍ സി.പി.ഐ ആണ് വല്യേട്ടന്‍ എന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.എം വല്യേട്ടന്‍ മനോഭാവം കാണിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു കാനത്തിന്റെ മറുപടി. 1925-ല്‍ രൂപം കൊണ്ട പാര്‍ട്ടിയാണ് സി.പി.ഐ എന്നതുകൊണ്ട് വല്യേട്ടന്‍ ആരാണ് എന്ന കാര്യത്തില്‍ സംശയംവേണ്ടെന്നും കാനം പറഞ്ഞു. കാനം രാജേന്ദ്രന്‍ സര്‍ക്കാരിനെയും സി.പി.ഐ.എമ്മിനേയും വിമര്‍ശിച്ചു കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിനു കോടിയേരി നല്‍കിയ മറുപടിയോടു പ്രതികരിക്കുകയായിരുന്നു കാനം. 

സി.പി.ഐ പ്രതിപക്ഷത്തിനു വടികൊടുക്കുകയായിരുന്നു എന്ന വിമര്‍ശനത്തോട് പ്രതിപക്ഷത്തിന്റെ വടിയാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം എന്നായിരുന്നു കാനത്തിന്റെ മറുപടി. പ്രത്യേക കാര്യങ്ങള്‍ പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രത്യേകമായി പറയേണ്ടി വരും. അതു ഭിന്നതയായി എടുക്കേണ്ടതില്ല. മലപ്പുറം തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും സി.പി.ഐയും ഒന്നിച്ചാണ് പ്രവര്‍ത്തിച്ചത്. ഇപ്പോഴും ഒരു മുന്നണിയുടേയും സര്‍ക്കാരിന്റെയും ഭാഗമാണ്. തര്‍ക്ക വിഷയങ്ങളില്‍ ചര്‍ച്ചയാകാം എന്ന കോടിയേരിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. എങ്കിലും ചിലതു സന്ദര്‍ഭം അനുസരിച്ചു പറയേണ്ടി വരും-കാനം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com