കേഡല്‍ കൂട്ടക്കൊല നടത്തിയത് വീഡിയോ ഗെയിം മാതൃകയില്‍; പിന്തുടര്‍ന്നത് സോംബി ഗോ ബൂം എന്ന വീഡിയോ ഗെയിം

പിന്നില്‍ നിന്നും അവരറിയാതെയായിരുന്നു കേഡലിന്റെ ആക്രമണം. കൊലപ്പെടുത്തിയതിന് ശേഷം വീഡിയോ ഗെയിമിലുള്ളത് പോലെ മൃതദേഹങ്ങള്‍ കേഡല്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചു
കേഡല്‍ കൂട്ടക്കൊല നടത്തിയത് വീഡിയോ ഗെയിം മാതൃകയില്‍; പിന്തുടര്‍ന്നത് സോംബി ഗോ ബൂം എന്ന വീഡിയോ ഗെയിം

തിരുവനന്തപുരം: അച്ഛനും അമ്മയും ഉള്‍പ്പെടെ നാല് കുടുംബാംഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തുന്നതിന് കേഡല്‍ ജിന്‍സന്‍ രാജ മാതൃകയാക്കിയത് വീഡിയോ ഗെയിമുകളെന്ന് അന്വേഷണ സംഘം. ആക്രമണോത്സുകത നിറഞ്ഞ സോംബീ ഗോ ബൂം എന്ന വീഡിയോ ഗെയിമാണ് കേഡലിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 

ഇരുപത്തിയൊമ്പതുകാരനായ കേഡന്‍ വീഡിയോ ഗെയിമുകള്‍ക്ക് അടിമപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. മാതാപിതാക്കളുടെ കുറ്റപ്പെടുത്തലുകളില്‍ നിന്നും രക്ഷ തേടിയായിരുന്നു കേഡല്‍ വീഡിയോ ഗെയിമുകളില്‍ അഭയം പ്രാപിച്ചത്. ദിവസങ്ങളോളം മുറിക്ക് പുറത്തിറങ്ങാതെ കേഡല്‍ ഇരുട്ടു മുറിക്കുള്ളില്‍ ഇരുന്നു വീഡിയോ ഗെയിമുകള്‍ കളിച്ചു. 

കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയ കോടാലി ഉപയോഗിച്ച് വീഡിയോ ഗെയിമിലെ കൊലപാതകങ്ങള്‍ക്ക് സമാനമായ രീതിയിലായിരുന്നു കേഡല്‍ കുടുംബാംഗങ്ങളേയും ആക്രമിച്ചത്. പിന്നില്‍ നിന്നും
അവരറിയാതെയായിരുന്നു കേഡലിന്റെ ആക്രമണം. കൊലപ്പെടുത്തിയതിന് ശേഷം വീഡിയോ ഗെയിമിലുള്ളത് പോലെ മൃതദേഹങ്ങള്‍ കേഡല്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചു. 

കുട്ടിക്കാലം മുതല്‍ക്കെ ഒറ്റപ്പെട്ട ജീവിതമായിരുന്നു കേഡലിന്റേതെന്ന് അന്വേഷണ സംഘം പറയുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയം മുതല്‍ സുഹൃത്തുക്കളെ കേഡല്‍ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നില്ല. പ്രാചീന ചരിത്രം പഠിക്കണമെന്നായിരുന്നു കേഡലിന്റെ ആഗ്രഹം. എന്നാല്‍ വീട്ടുകാര്‍ക്ക് കേഡലിനെ ഡോക്ടറാക്കാനായിരുന്നു താത്പര്യം. 

മെഡിക്കല്‍ വിദ്യാര്‍ഥിയായി കേഡല്‍ ഉക്രെയിനിലേക്ക് പോയെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. പിന്നീട് ഓസ്‌ട്രേലിയയിലെ ഒളിതാമസമായിരുന്നു കേഡലിന് അക്കാദമിക് തലത്തില്‍ അല്‍പ്പമെങ്കിലും പുരോഗതിയുണ്ടാക്കിയത്. എന്നാല്‍ മാതാപിതാക്കളുടെ കണ്ണില്‍ പൂര്‍ണ പരാജയമായായിരുന്നു കേഡല്‍ വീട്ടിലേക്ക് തിരിച്ചെത്തിയത്. 

ഇതിന് മുന്‍പ് മീന്‍ കറിയില്‍ വിഷം ചേര്‍ത്ത് മാതാപിതാക്കളെ കൊലപ്പെടുത്താന്‍ കേഡല്‍ ശ്രമിച്ചിരുന്നതായും അന്വേഷണ സംഘം പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com