സംസ്ഥാനത്ത് ഇന്നുമുതല്‍ വൈദ്യുതി നിരക്ക് കൂടും 

ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്കുകള്‍ മാത്രമാണ് റെഗുലേറ്ററി കമ്മീഷന്‍ ഉയര്‍ത്തിയിട്ടുള്ളത്
സംസ്ഥാനത്ത് ഇന്നുമുതല്‍ വൈദ്യുതി നിരക്ക് കൂടും 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ വൈദ്യുതി നിരക്ക് കൂടും. വര്‍ധിപ്പിച്ച വൈദ്യുതി നിരക്കുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. വീടുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് 10 പൈസ മുതല്‍ മുപ്പത് പൈസ വരെയാണ് കൂട്ടിയിരിക്കുന്നത്. ഇന്നലെയാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ പുതിയ നിരക്കുകള്‍ നിശ്ചയിച്ച ഉത്തരവിറക്കിയത്. 

ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്കുകള്‍ മാത്രമാണ് റെഗുലേറ്ററി കമ്മീഷന്‍ ഉയര്‍ത്തിയിട്ടുള്ളത്. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 10 പൈസയും 100 യൂണിറ്റ് വരെ 20 പൈസയും 100 യൂണിറ്റിന് മുകളില്‍ മുപ്പത് പൈസയുമാണ് ഇനിമുതല്‍ ഈടാക്കുക. 

കാര്‍ഷിക ആവശ്യത്തിനുള്ള വൈദ്യതി നിരക്ക്് കൂട്ടിയിട്ടില്ല. തോട്ടം വിളകളേയും നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യാവസായിക ഉപഭോക്താക്കള്‍ക്കും നിരക്ക് കൂട്ടിയിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കും. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത് വഴി കെഎസ്ഇബിക്കുണ്ടാക്കുന്ന നഷ്ടം നികത്താനാണ് നിരക്ക് കൂട്ടിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com