മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; എക്‌സൈസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തു  

മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; എക്‌സൈസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തു  

ജോലി സമയത്ത് സാമൂഹ്യമാധ്യമങ്ങള്‍ വഴി മന്ത്രിമാരെ അവഹേളിക്കുന്ന തരത്തില്‍ പ്രചരണം നടത്തിയത് വാര്‍ത്തയായത് ശ്രദ്ധയില്‍പെട്ടിട്ടാണ് നടപടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനേയും മറ്റു മന്ത്രിമാരേയും അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പയ്യന്നൂര്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.വി രാമചന്ദ്രനെ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. 

ഔദ്യോഗിക കൃത്യനിര്‍വഹണ സമയത്ത് ഫേസ്ബുക്ക് വാട്‌സ്അപ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് നിയമമുണ്ടെന്നും ജോലി സമയത്ത് സാമൂഹ്യമാധ്യമങ്ങള്‍ വഴി മന്ത്രിമാരെ അവഹേളിക്കുന്ന തരത്തില്‍ പ്രചരണം നടത്തിയത് വാര്‍ത്തയായത് ശ്രദ്ധയില്‍പെട്ടിട്ടാണ് നടപടിയെന്നും ഋഷിരാജ് സിങിന്റെ ഓഫീസ് പ്രതികരിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്തിയതിന് ശേഷമായിരുന്നു നടപടി. മേലില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാകരുത് എന്ന് ഋഷിരാജ് സിങ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com