ടോം സക്കറിയ വലിയ കയ്യേറ്റക്കാരനെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

500 ഏക്കറോളം ഭൂമിയാണ് അനധികൃതമായി വ്യാജരേഖ ചമച്ച് ടോം സക്കറിയ സ്വന്തമാക്കിയത് - തഹസീല്‍ദാരുടെ റിപ്പോര്‍ട്ടുണ്ടായിട്ടും ഭൂമി തിരിച്ചുപിടിക്കാനുള്ള യാതൊരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല
ടോം സക്കറിയ വലിയ കയ്യേറ്റക്കാരനെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

മുന്നാര്‍: ടോം സക്കറിയ വലിയ കയ്യേറ്റക്കാരനാണെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. 500 ഏക്കറോളം ഭൂമിയാണ് അനധികൃതമായി വ്യാജരേഖ ചമച്ച് ടോം സക്കറിയ സ്വന്തമാക്കിയത്. തഹസീല്‍ദാരുടെ റിപ്പോര്‍ട്ടുണ്ടായിട്ടും ഭൂമി തിരിച്ചുപിടിക്കാനുള്ള യാതൊരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പല റിസോര്‍ട്ടുകള്‍ക്കും വ്യാജരേഖ ചമച്ച് ഭൂമി മറച്ച് വിറ്റതിലൂടെ കോടിക്കണക്കിന് രൂപയാണ് ടോമിന്റെ കൈവശം എത്തിചേര്‍ന്നത്. കുരിശിന്റെ മറവില്‍ രാഷ്ട്രീയനേതൃത്വത്തിന്റെ സ്വാധീനത്തോടെയുമാണ് ഇയാള്‍ ഭൂമി കൈയേറ്റം നടത്തിയതെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. 


ചിന്നക്കനാലിലെ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശു സ്ഥാപിച്ചതിന് തൃശൂര്‍ ആസ്ഥാനമായുള്ള പ്രാര്‍ഥനാ സംഘമായ സ്പിരിറ്റ് ഇന്‍ ജീസസ് മേധാവിക്കെതിരെ കേസെടുത്തിരുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ചു കയറിയതിനും സ്ഥലം കയ്യേറിയതിനുമാണു ശാന്തന്‍പാറ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കയ്യേറ്റമൊഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തില്‍ മണ്ണുത്തി സ്വദേശി പൊറിഞ്ചുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചു.നേരത്തെ ടോം സക്‌റിയയ്‌ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുക്കണമെന്നു ഉടുമ്പന്‍ചോല അഡീഷനല്‍ തഹസില്‍ദാര്‍ എം.കെ. ഷാജി ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് പോലീസ് ടോം സക്കറിയയ്‌ക്കെതിരെ കേസെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com