ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി കുരിശുകൃഷി സംരക്ഷിക്കണം എന്നു പറയുന്നതിന്റെ പൊരുളെന്ത്?: ജോയ് മാത്യു

ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി കുരിശുകൃഷി സംരക്ഷിക്കണം എന്നു പറയുന്നതിന്റെ പൊരുളെന്ത്?: ജോയ് മാത്യു

കൊച്ചി: ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി കുരിശുകൃഷി സംരക്ഷിക്കണം എന്നു പറയുന്നതിന്റെ പൊരുളെന്താണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. മത ചിഹ്നങ്ങള്‍ വെച്ചുള്ള കയ്യേറ്റങ്ങള്‍ ,അത് ഏത് മതത്തിന്റേതായാലും തിരിച്ചുപിടിക്കാനുള്ള ആര്‍ജ്ജവം കാണിക്കുന്ന നട്ടെല്ലുള്ള ഒരു ഗവര്‍മ്മെന്റിനേയാണു വിവരവും വിദ്യാഭ്യാസവുമുള്ള പുതു തലമുറ ആഗ്രഹിക്കുന്നതെന്ന് ജോയ് മാത്യു ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. കുരിശ് നാട്ടിയ ഭൂമിതിരിച്ചു പിടിച്ച ഗവര്‍മ്മെന്റ് നിലപാടിനെ സ്വാഗതം ചെയ്ത ബഹുമാനപ്പെട്ട ബിഷപ്പ് ഗീവര്‍ഗ്ഗീസ് മാര്‍ കുറീലോസിനു മതനിരപേക്ഷമായി ചിന്തിക്കുന്ന കേരള ജനതയുടെ ആദരവ്. എല്ലാ മതമേധാവികളും ഈ മാതൃക പിന്തുര്‍ന്നിരുന്നെങ്കില്‍ ഈ നാട് എപ്പഴേ നന്നായേനെയെന്നും ജോയ് മാത്യു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ജോയയ് മാത്യുവിന്റെ ഫെയ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം: 

ആദ്യം മുക്കിലും മൂലയിലും ചെറുതും വലുതുമായ കുരിശുകള്‍ സ്ഥാപിക്കും. പിന്നെ ഒരു രൂപക്കൂട് വരും. അതിനോട് ചേര്‍ന്ന് ഒരു ഭന്ധാരപ്പെട്ടി,  മെഴുകുതിരി സ്റ്റാന്‍ഡ് .തുടര്‍ന്ന് ഒരു ചെറിയ ഷെഡ്. അതിനു പ്രാര്‍ഥനാലയം എന്നു പേര്‍. പിന്നീടാണു അത് കോടികള്‍ ചിലവഴിച് പള്ളിയാക്കുക.
വെഞ്ചരിക്കല്‍ കര്‍മ്മത്തിനു മന്ത്രിപുംഗവന്മാര്‍ തുടങ്ങി ന്യായാധിപന്മാര്‍ വരെ വന്നെന്നിരിക്കും. ഇനി പള്ളിപൊളിക്കാന്‍ വരുന്നവനെ കാണട്ടെ എന്ന ഹുങ്കില്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി കാണിച്ച് തരണേ എന്ന പ്രാര്‍ഥന തുടങ്ങുകയായി. സ്വന്തമായി ഒരു കൂരയോ ഒരു സെന്റ് ഭൂമിപോലുമോ ഇല്ലാത്ത ലക്ഷക്കണക്കിനു
മനുഷ്യര്‍ ബുദ്ധിമുട്ടുന്നിടത്താണു മതത്തിന്റെ പേശീബലത്തില്‍ മതമാഫിയകള്‍ ഏക്കറുകള്‍ കൈവശപ്പെടുത്തുന്നത്.
അഞ്ചോ പത്തോ പേര്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പുണ്ടാക്കുക, പിന്നെ അതൊരു സഭയായി മാറൂക. നമ്മുടെ നാട്ടില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക കൃഷിയാണിത്. ശരിയായ വിശ്വാസി ഈ കൃഷിയില്‍ വിശ്വസിക്കില്ല എന്ന് പറയുമ്പോള്‍ ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി ഇത്തരം കുരിശുകൃഷി സംരക്ഷിക്കണം എന്നു പറയുന്നതിന്റെ പൊരുളെന്താണു? 
മത ചിഹ്നങ്ങള്‍ വെച്ചുള്ള കയ്യേറ്റങ്ങള്‍ ,അത് ഏത് മതത്തിന്റേതായാലും തിരിച്ചുപിടിക്കാനുള്ള ആര്‍ജ്ജവം കാണിക്കുന്ന നട്ടെല്ലുള്ള ഒരു ഗവര്‍മ്മെന്റിനേയാണു വിവരവും വിദ്യാഭ്യാസവുമുള്ള പുതു തലമുറ ആഗ്രഹിക്കുന്നത്.
കുരിശ് നാട്ടിയ ഭൂമിതിരിച്ചു പിടിച്ച ഗവര്‍മ്മെന്റ് നിലപാടിനെ സ്വാഗതം ചെയ്ത ബഹുമാനപ്പെട്ട ബിഷപ്പ് ഗീവര്‍ഗ്ഗീസ് മാര്‍ കുറീലോസിനു മതനിരപേക്ഷമായി ചിന്തിക്കുന്ന കേരള ജനതയുടെ ആദരവ്. എല്ലാ മതമേധാവികളും ഈ മാതൃക
പിന്തുര്‍ന്നിരുന്നെങ്കില്‍ ഈ നാട് എപ്പഴേ നന്നായേനെ
ഓര്‍ക്കുക :
ക്രിസ്ത്യാനി മറ്റുള്ളവര്‍ക്ക് 
കുരിശാകരുത് 
സ്വയം കുരിശാകുകയാണു വേണ്ടത്.

ജോയ്മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലേക്കുള്ള ലിങ്ക് താഴെ:
https://www.facebook.com/JoyMathew4u/photos/a.297038347122345.1073741828.297023480457165/750707835088725/?type=3

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com