മൂന്നാര്‍: ഇന്ന് മുഖ്യമന്ത്രിയുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും, ഇടതുമുന്നണി യോഗവും ഇന്ന് 

കൈയേറ്റക്കാരെക്കുറിച്ചു റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതോടൊപ്പം അവിടുത്തെ സ്ഥിതിഗതികളും മുഖ്യമന്ത്രിയെ ധരിപ്പിക്കും
മൂന്നാര്‍: ഇന്ന് മുഖ്യമന്ത്രിയുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും, ഇടതുമുന്നണി യോഗവും ഇന്ന് 

തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റങ്ങളെക്കുറിച്ച് ഇടുക്കി കളക്ടര്‍ ജി.ആര്‍. ഗോകുല്‍, ദേവികുളം സബ് കളക്ടര്‍ വി. ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവര്‍ ഇന്ന് തിരുവനന്തപുരത്തു മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. കൈയേറ്റക്കാരെക്കുറിച്ചു റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതോടൊപ്പം അവിടുത്തെ സ്ഥിതിഗതികളും മുഖ്യമന്ത്രിയെ ധരിപ്പിക്കും. 

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ജില്ലാ ഭരണകൂടം നടത്തിയ നടപടിയില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ട്. ഇന്നലെയത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്നാറിലെ അവസ്ഥയെക്കുറിച്ച് ചര്‍ച്ച നടത്താന്‍ യോഗം വിളിച്ചിരിക്കുന്നത്. 
പൊളിക്കലല്ല സര്‍ക്കാര്‍ നയം, ഏറ്റെടുത്താല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തെ വിളിച്ച് അതൃപ്തി പ്രകടിപ്പിച്ചത്.
കുരിശു പൊളിച്ച നടപടി ജാഗ്രതക്കുറവാണ് തെളിയിക്കുന്നത്. ഒഴിപ്പിക്കല്‍ നടപടിയില്‍ കൂടിയാലോചന ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയാണെന്ന് ഉറപ്പുണ്ടെങ്കില്‍ ആ ഭൂമിയില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ചാല്‍ മതിയല്ലോ എന്നും മുഖ്യമന്ത്രി കളക്ടറോട് ഫോണില്‍ വിളിച്ച് ശാസിച്ചുവെന്നാണ് വിവരം.

മൂന്നാര്‍ വിഷയവും മറ്റു വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ ഇടത് മുന്നണിയോഗവും ചെരുന്നുണ്ട്. മൂന്നാര്‍ മുന്നണിക്കകത്ത് സിപിഐയേയും സിപിഎമ്മിനേയും രണ്ട് തട്ടിലാക്കിയിരിക്കുകായണ്. 

ഉദ്യോഗസ്ഥരെ ശാസിച്ച മുഖ്യമന്ത്രിക്കെതിരെ ഇന്നലെ സിപിഐ രംഗത്ത് വന്നിരുന്നു. മൂന്നാറിലെ നടപടി ശരിയാണെന്ന് മുഖ്യമന്ത്രിയ്ക്ക് നാളെ ബോധ്യപ്പെടുമെന്നും സി.പി.ഐ. അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു.മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്ന ദൗത്യത്തില്‍നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ത്തന്നെയാണ് റവന്യൂ വകുപ്പ് എന്ന് വ്യക്തമായ സൂചന നല്‍കുന്ന തരത്തിലായിരുന്നു പ്രകാശ് ബാബുവിന്റെ പ്രതികരണം. സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ദൗത്യം തുടരുമെന്ന് പ്രകാശ് ബാബു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com