മൂന്നാര്‍: മുഖ്യമന്ത്രി ഇടപെട്ടു, ഒഴിപ്പിക്കല്‍ താത്കാലികമായി നിര്‍ത്തിയേക്കും, സര്‍വകക്ഷി യോഗം വിളിക്കും

കുരിശ് നീക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിക്കാന്‍ റവന്യൂവകുപ്പ് തയ്യാറായില്ലെന്ന് മുഖ്യമന്ത്രി - നടപടി ക്രമങ്ങള്‍ പാലിച്ച ശേഷമാണ് കൈയേറ്റമൊഴിപ്പിച്ചതെന്ന് റവന്യൂ മന്ത്രി 
മൂന്നാര്‍: മുഖ്യമന്ത്രി ഇടപെട്ടു, ഒഴിപ്പിക്കല്‍ താത്കാലികമായി നിര്‍ത്തിയേക്കും, സര്‍വകക്ഷി യോഗം വിളിക്കും

മൂന്നാര്‍ വിഷയത്തില്‍ സിപിഎം-സിപിഐ തര്‍ക്കമവസാനിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായി. ഇന്നത്തെ യോഗത്തില്‍ ഇരുപക്ഷവും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ സര്‍വകക്ഷി യോഗത്തിന് ശേഷം മാത്രം ഇക്കാര്യത്തില്‍ അന്തിമതീരുമാനം മതിയെന്ന് യോഗം വിലയിരുത്തി. ഇതോടെ താത്കാലികമായി മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെക്കേണ്ടി വരും.

എല്‍ഡിഎഫ് യോഗത്തിലും മുഖ്യമന്ത്രി മൂന്നാര്‍ ഒഴിപ്പിക്കലുമായി തന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ല. കുരിശ് നീക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിക്കാന്‍ റവന്യൂവകുപ്പ് തയ്യാറായില്ല. ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കുന്നതിന് മുമ്പായി രണ്ട് വട്ടം ആലോചിക്കണമെന്നും ഇത് മറ്റെന്തെങ്കിലും തരത്തിലേക്ക് മാറിയാല്‍ എന്തുചെയ്യുമെന്നുമായിരുന്നു മുഖ്യമന്ത്രി എല്‍ഡിഎഫില്‍ എടുത്ത നിലപാട്. എന്നാല്‍ നടപടി ക്രമങ്ങള്‍ പാലിച്ച ശേഷമാണ് കയ്യേറ്റമൊഴിപ്പിക്കല്‍ തുടര്‍ന്നെതെന്ന മറുപടിയായിരുന്നു റവന്യൂ മന്ത്രിയുടെത്. പ്രശ്‌നം വഷളാക്കരുതെന്ന നിലപാടാണ് വിഎസ് യോഗത്തില്‍ കൈക്കൊണ്ടത്. ഈ വിഷയത്തില്‍ യോജിച്ച മുന്നേറ്റമാണ് വേണ്ടതെന്നും 

സര്‍വകക്ഷിയോഗം വിളിക്കുന്നതോടെ മൂന്നാര്‍ കൈയേറ്റം താത്കാലികമായി അവസാനിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍വകക്ഷിയോഗത്തില്‍ സിപിഐ മാത്രമാകും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കാന്‍ സാധ്യത. സിപിഎം കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ നിലപാട് കുടിയേറ്റമൊഴിപ്പിക്കേണ്ടതില്ലെന്നും കയ്യേറ്റം ഒഴിപ്പിച്ചാല്‍ മതിയെന്നുമാണ്. ആരാധാനാലായങ്ങളുടെ ഭാഗമായി കയ്യേറിയ ഭൂമി ഒഴിപ്പിക്കേണ്ടതില്ലെന്നതുമാണ് ഇരുപാര്‍ട്ടികളുടെയും നിലപാട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com