സംസ്ഥാനം കടുത്ത വരള്‍ച്ചയില്‍; പരക്കെ കൃഷി നാശമെന്ന് കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട്

സംസ്ഥാനത്ത് കടുത്ത വളര്‍ച്ചയെ തുടര്‍ന്ന് കാര്‍ഷിക മേഖല വന്‍ നഷ്ടം നേരിടുന്നെന്ന് കേന്ദ്ര സംഘം.
സംസ്ഥാനം കടുത്ത വരള്‍ച്ചയില്‍; പരക്കെ കൃഷി നാശമെന്ന് കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വളര്‍ച്ചയെ തുടര്‍ന്ന് കാര്‍ഷിക മേഖല വന്‍ നഷ്ടം നേരിടുന്നെന്ന് കേന്ദ്ര സംഘം. 50 ശതമാനത്തോളം കൃഷിനാശമുണ്ടായെന്നാണ് കേന്ദ്രസംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ കാണിക്കുന്നത്. നാണ്യവിളകളുടെ ഉല്‍പാദനവും കുറഞ്ഞിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുമായി കേന്ദ്രസംഘം ചര്‍ച്ച നടത്തിയിരുന്നു.

കേരളത്തിലെ വരള്‍ച്ചയെക്കുറിച്ച് പഠിക്കാനായി കേന്ദ്രസംഘം നാലു ജില്ലകളില്‍ സന്ദര്‍ശനം നടത്തി. വരള്‍ച്ചയെത്തുടര്‍ന്ന് കേരളത്തില്‍ 992 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ വരള്‍ച്ചാ ദുരിതം നേരിടുന്നതിന് കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് എല്ലാവിധ സഹായങ്ങളുമുണ്ടാകുമെന്നാണ് അറിയിപ്പ്. അതിനായി കേരളം കുറച്ചുകൂടി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. 

വരള്‍ച്ച രൂക്ഷമായതോടെ വന്‍തോതിലുള്ള ഉല്പാദന നഷ്ടവും കൃഷിനാശവുമാണ് ഉണ്ടായിട്ടുള്ളത്. 2016ല്‍ കേരളത്തില്‍ കാലവര്‍ഷം 34 ശതമാനവും, തുലാവര്‍ഷം 62 ശതമാനവും കുറവാണുണ്ടായത്. 
2017 ജനുവരിയില്‍ 35, ഫെബ്രുവരിയില്‍ 36 ഡിഗ്രി എന്നിങ്ങനെയായിരുന്നു അന്തരീക്ഷ താപനില. കഴിഞ്ഞ നാല് മാസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത് വരള്‍ച്ച മൂലം കേരളത്തിലുണ്ടായ വലിയ നഷ്ടമാണിതെന്നാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com