ജെസിബി ഉപയോഗിച്ചായിരുന്നില്ല കുരിശ് പൊളിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല

മതചിഹ്നങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കയ്യേറ്റ ശ്രമങ്ങളെ ന്യായീകരിക്കാനുള്ള ശ്രമങ്ങളോട് കോണ്‍ഗ്രസിന് യോജിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ജെസിബി ഉപയോഗിച്ചായിരുന്നില്ല കുരിശ് പൊളിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല

കണ്ണൂര്‍: ഏതെങ്കിലും മതചിഹ്നങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കയ്യേറ്റ ശ്രമങ്ങളെ ന്യായീകരിക്കാനുള്ള ശ്രമങ്ങളോട് കോണ്‍ഗ്രസിന് യോജിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി സര്‍ക്കാര്‍ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ കടമ. ഇവിടെ മുഖ്യമന്ത്രി കയ്യേറ്റങ്ങളെ ന്യായീകരിക്കുന്ന നടപടിയാണ് തുടരുന്നത്. 

പാപ്പാത്തി ചോലയില്‍ നിര്‍മ്മിച്ച കുരിശ് പൊളിക്കേണ്ടത് ജെസിബി ഉപയോഗിച്ചായിരുന്നില്ല. ശരിയായ നിയമനടപടികളിലൂടെയാണ് അത് ചെയ്യേണ്ടിയിരുന്നത്. ആഭ്യന്തരവകുപ്പ് അറിയാതെ പ്രദേശത്ത് 144 പ്രഖ്യാപിച്ചത് അത്ഭുതകരമായ കാര്യമാണെന്നും രമേശ് പറഞ്ഞു.

മുഖ്യമന്ത്രി കാര്യങ്ങള്‍ ജനങ്ങളില്‍ നിന്നും മറച്ച് വെക്കുകയാണ്. അല്ലെങ്കില്‍ ഭരണത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി അറിയുന്നില്ല. മൂന്നാര്‍ ദൗത്യം അവസാനിപ്പിച്ചതിന് പിന്നില്‍ ആസൂത്രിതമായി ഗൂഢാലോചനയുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. കയ്യേറിയ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കുന്നതിന് ആരും എതിര്‍ക്കുന്നില്ല. സര്‍വകക്ഷി യോഗത്തിന്റെ ആവശ്യം മനസിലാകുന്നില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com