പാപ്പാത്തിച്ചോലയിലെ മരക്കുരിശും നീക്കം ചെയ്തു 

ആരാണ് മരക്കുരിശ് നീക്കം ചെയ്തത് എന്നതിനെപ്പറ്റി വ്യക്തതയില്ല. ഇന്നലെ ഉച്ചയോടെയാണ് അഞ്ചടി നീളമുള്ള ചെറിയ മരക്കുരിശ് സ്ഥാപിച്ചത്
പാപ്പാത്തിച്ചോലയിലെ മരക്കുരിശും നീക്കം ചെയ്തു 

മൂന്നാര്‍: പാപ്പാത്തിച്ചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് നീക്കിയ അതേ സ്ഥലത്ത് നാട്ടിയ മരക്കുരിശ് നീക്കം ചെയ്തു. ആരാണ് മരക്കുരിശ് നീക്കം ചെയ്തത് എന്നതിനെപ്പറ്റി വ്യക്തതയില്ല. ഇന്നലെ ഉച്ചയോടെയാണ് അഞ്ചടി നീളമുള്ള ചെറിയ മരക്കുരിശ് സ്ഥാപിച്ചത്. രാത്രിവരെ അവിടെയുണ്ടായിരുന്ന കുരിശ് രാവിലെ നീക്കം ചെയ്തിരിക്കുകയാണ്. പൊളിച്ച് മാറ്റിയ കുരിശ് വീണ്ടും സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് പുതിയ വിവരം.രാജകുമാരി സ്വദേശി രാജു, കല്‍പ്പറ്റ സ്വദേശി സെബാസ്റ്റ്യന്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്.
സ്പിരിറ്റ് ഇന്‍ ജീസസ് ടോം സക്കറിയയുടെ വാഹനത്തിലാണ് ഇവര്‍ എത്തിയതെന്ന് പൊലീസ വ്യക്തമാക്കി. ഇവരെ ശാന്തന്‍പാറ എസ്‌ഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികായണ്. 

കുരിശിന്റെ അവശിഷ്ടങ്ങള്‍ പരിസരത്ത് എവിടേയും കാണാനില്ല. സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകര്‍ തന്നെയാണ് ഇത് മാറ്റിയത് എന്നാണ് നിഗമനം. റവന്യു സംഘം ഇങ്ങോട്ടേക്ക് എത്തില്ല എന്നറിയിച്ചിരുന്നു. 
കുരിശ് മാറ്റിയത് എല്ലാ നടപടി ക്രമങ്ങളും പാലിച്ചതിന് ശേഷമായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്ന നയമാണ് സര്‍ക്കാറിനുണ്ടായത് എന്നും കൃത്യമായ അറിയിപ്പ് കിട്ടിയതിന് ശേഷം മാത്രമേ നടപടികളുമായി മുന്നോട്ടുപോകുകയുള്ളു എന്നും റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. 

ഇടതുപക്ഷ യോഗത്തിന് ശേഷമാണ് കുരിശ് സ്ഥാപിച്ചത്. ഇത് മുന്നണിയോഗത്തില്‍ എടുത്ത തിരുമാനങ്ങള്‍ ഇത്തരക്കാര്‍ക്ക് കൂടുതല്‍ സഹായകമായോ എന്നകാര്യത്തില്‍ സംശയമുണ്ടെന്ന് കുരിശ് നീക്കിയതുമായി ബന്ധപ്പെട്ട് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ പ്രതികരിച്ചു.

മൂന്നാറില്‍ കൈയേറ്റ നടപടികള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ചിന്നക്കനാല്‍ പാപ്പാത്തി ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച ഭീമന്‍കുരിശും സമീപത്തെ ഷെഡും കെട്ടിടവും റവന്യൂ വകുപ്പ് പൊളിച്ച് നീക്കിയത്. പുലര്‍ച്ചെ നാലരയോടെ ചിന്നക്കനാലിലെത്തിയ സംഘം നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷമാണ് നടിപടി ആരംഭിച്ചത്. കുരിശ് പൊളിച്ച റവന്യൂ നടപടിക്കെതിരെ രൂക്ഷമായ രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലും സിപിഐ സിപിഎം നിലപാടുകളില്‍ മാറ്റം വരുത്താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനമായിരുന്നു. സര്‍വകക്ഷി യോഗത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ തീരുമാനമുണ്ടായി മണിക്കൂറുകള്‍ പിന്നിടുന്നതിനിടെയാണ് വീണ്ടും കുരിശ് പ്രത്യക്ഷപ്പെട്ടത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com