മൂന്നാറില്‍ നേരിട്ട് ഇടപെടാനാകില്ലെന്ന് കേന്ദ്രമന്ത്രി സിആര്‍ ചൗധരി

മൂന്നാര്‍ പ്രശ്‌നത്തില്‍ നേരിട്ട് ഇടപെടാനാകില്ലലെന്ന് കേന്ദ്രമന്ത്രി സിആര്‍ ചൗധരി -  സംസ്ഥാന വിഷയമായതിനാല്‍ കേന്ദ്രത്തിന് നേരിട്ട് ഇടപെടാനാകില്ലെന്നും നിര്‍ദേശങ്ങള്‍ നല്‍കാന്‍ മാത്രമെ കഴിയൂ
മൂന്നാറില്‍ നേരിട്ട് ഇടപെടാനാകില്ലെന്ന് കേന്ദ്രമന്ത്രി സിആര്‍ ചൗധരി

ന്യൂഡെല്‍ഹി: മൂന്നാര്‍ പ്രശ്‌നത്തില്‍ നേരിട്ട് ഇടപെടാനാകില്ലലെന്ന് കേന്ദ്രമന്ത്രി സിആര്‍ ചൗധരി. സംസ്ഥാന വിഷയമായതിനാല്‍ കേന്ദ്രത്തിന് നേരിട്ട് ഇടപെടാനാകില്ലെന്നും നിര്‍ദേശങ്ങള്‍ നല്‍കാന്‍ മാത്രമെ കഴിയൂ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തുതീരുമാനമെടുക്കുമെന്ന് അറിയാന്‍ കുറച്ച് ദിവസം കൂടി കാത്തിരിക്കണമെന്നും തന്റെ റിപ്പോര്‍ട്ട് പരിസ്ഥിതി മന്ത്രാലയം പഠിച്ചുവരികയാണെന്നും സിആര്‍ ചൗധരി പറഞ്ഞു.

മൂന്നാറിലെ കയ്യേറ്റങ്ങളെ കുറിച്ചും അനധികൃത നിര്‍മ്മാണങ്ങളെ കുറിച്ചും കയ്യേറ്റം കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രവനം പരിസ്ഥിത് മന്ത്രി അനില്‍മാധവ് ദവെ വ്യക്തമാക്കിയിരുന്നു. ഇതിന് മുന്നോടിയായി മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം മൂന്നാറിന്റെ സമഗ്ര റിപ്പോര്‍ട്ട് സിആര്‍ ചൗധരി മന്ത്രി ദവെക്ക് കൈമാറിയിരുന്നു. 

മൂന്നാര്‍ അപകടാവസ്ഥയിലാണെന്നാണ് ചൗധരി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച വന്‍കെട്ടിടങ്ങള്‍ വന്‍ അപകടത്തിന് ഇടയാക്കുമെന്നും പരിസ്ഥിതി ലോല മേഖലയിലെ നിര്‍മ്മാണങ്ങള്‍ പ്രകതിക്ഷോഭത്തിന് കാരണമായേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. റിപ്പോര്‍ട്ട് വനം മന്ത്രിക്ക് പുറമെ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സമര്‍പ്പിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com