മന്ത്രി എന്ന നിലയില്‍ ഔന്നിത്യം ഉയര്‍ത്തിപിടിക്കാന്‍ മണി തയ്യാറാകണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

മണിയുടെ പരാമര്‍ശം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് യോജിക്കാത്തത് - മണിയോട് ഇക്കാര്യത്തില്‍ വിശദീകരണം ആരായും - സബ് കളക്ടറോട് ഒരു മന്ത്രി എന്ന നിലയില്ല മണി പെരുമാറിയതെന്നും കോടിയേരി
മന്ത്രി എന്ന നിലയില്‍ ഔന്നിത്യം ഉയര്‍ത്തിപിടിക്കാന്‍ മണി തയ്യാറാകണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട്: എംഎം മണിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എംഎം മണി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം അറിയില്ല. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മണിയുടെ പരാമര്‍ശം തെറ്റാണ്. ഇത്തരം നിലപാടുകളോട് പാര്‍ട്ടിക്ക് യോജിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു. തുടര്‍ച്ചയായി മണിയുടെ പരാമര്‍ശം സര്‍ക്കാരിനും പാര്‍ട്ടിക്കും തലവേദനയാകുന്നുണ്ടോ എന്ന ചോദ്യത്തിന് കോടിയേരിയുടെ മറുപടി ഇങ്ങനെ. എംഎം മണി സിപിഎമ്മിന്റെ സെക്രട്ടറിയേറ്റ് മെമ്പാറാണല്ലോ. അദ്ദേഹത്തിന്റെ വിശദീകരണം കൂടി കേട്ടശേഷം ഇക്കാര്യത്തില്‍ അനുയോജ്യമായ നടപടികള്‍ സ്വീകരിക്കും. 


മന്ത്രി എന്നരീതിയില്‍ സംസാരിക്കുമ്പോള്‍ ഔന്നിത്യം കാണിക്കാനുള്ള ഉത്തരവാദിത്തം എല്ലാ മന്ത്രിമാര്‍ക്കുമുണ്ട്. ഇക്കാര്യത്തില്‍ ആതീവ ജാഗ്രതകാണിക്കണം. അല്ലാത്ത പക്ഷം പൊതുസമൂഹത്തിന്റെ എതിര്‍പ്പുണ്ടാകും. അത്തരം ജാഗത്രതകുറവ് എംഎം മണിയുടെ ഭാഗത്തുനിന്നും ഉണ്ടായോ എന്നതും പ്രത്യേകം പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു. മൂന്നാറിലെ കൈയേറ്റവുമായി ബന്ധപ്പെട്ട പ്രകോപനമല്ല മണിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഓരോ ആള്‍ക്കും ആവരുടെതായ ശൈലിയുണ്ടൂകുമല്ലോ, അതാണ് ഉണ്ടായതെന്നും, സബ്കള്കടര്‍ ശ്രീറാം വെങ്കിട്ടറാമിനോട് ഒരു ഉദ്യോഗസ്ഥനോടെന്ന പോലയല്ല മന്ത്രി പെരുമാറിയതെന്നും കോടിയേരി അഭിപ്രായപ്പെട്ടു. ജിഷ്ണുപ്രണോയിയുടെ വീട്  സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com